അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള റെയില്‍വെയുടെ ആപ്പ് വ്യാപിപ്പിക്കുന്നു.

കറന്‍സിരഹിത ഇടപാടുകള്‍ കൂടുതല്‍ യാത്രക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ പുറത്തിറക്കിയ ആപ്പ് കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറന്‍സിരഹിത ഇടപാടുകള്‍ കൂടുതല്‍ യാത്രക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ പുറത്തിറക്കിയ ആപ്പ് കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. നിലവില്‍ മുംബൈ, ചെന്നൈ സബര്‍ബന്‍ സെക്ഷനുകളില്‍ മൊബൈല്‍ ആപ്പുവഴി അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ എടുക്കാനുണ്ടായിരുന്ന സൗകര്യമാണ് റെയില്‍വേ മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കുന്നത്.

റെയില്‍വെ പുതിയ ആപ്പ് പുറത്തിറക്കി


പാലക്കാട് ഡിവിഷനിലെ 20 സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാകും. റെയില്‍വേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ (എ.ടി.വി.എം.) വഴിയാണ് ഈ സൗകര്യം ഒരുക്കുന്നത്. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു 100 രൂപയ്ക്കു വാലറ്റ് റീചാര്‍ജ് ചെയ്യണം. ഇതുപയോഗിച്ച് ടിക്കറ്റ് ബുക്ക്ചെയ്യാം. എ.ടി.വി.എമ്മില്‍ മൊബൈല്‍ നമ്പര്‍ ബുക്കിംഗ് ഐ.ഡി നല്‍കിയാല്‍ ടിക്കറ്റിന്റെ പ്രിന്റൗട്ട് കിട്ടും.


ഇതിന്റെ രണ്ടാം ഘട്ടത്തില്‍ പേപ്പര്‍ടിക്കറ്റ് ഇല്ലാതെ യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാനുള്ള സംവിധാനവും ടിക്കറ്റ് എടുക്കാനുള്ള പരിധി നിശ്ചയിക്കുന്ന ജിയോ മാപ്പിങ്ങും ഏര്‍പ്പെടുത്തും. മംഗളൂരു ജങ്ഷന്‍, മംഗളൂരു സെന്‍ട്രല്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, കുറ്റിപ്പുറം, പട്ടാമ്പി, അങ്ങാടിപ്പുറം, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, തിരൂര്‍, നിലമ്പൂര്‍റോഡ് എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഉണ്ടാവുക.

English summary

Now Book Your Train Tickets Faster With IRCTC Rail Connect

Railways on Tuesday launched a new ticketing App, IRCTC Rail Connect, to facilitate the booking of train tickets in a faster and easier way.
Story first published: Wednesday, January 11, 2017, 14:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X