സ്വര്‍ണ്ണവില കുതിക്കുന്നു, ഇനിയും ഉയരാന്‍ സാധ്യത

സ്വര്‍ണ വില പവന് 22,000 രൂപയിലേക്ക് ഉയര്‍ന്നു.ഏതാനും ദിവസമായി വര്‍ദ്ധിക്കുകയായിരുന്ന വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് എത്തിയിരിക്കുന്നത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വില പവന് 22,000 രൂപയിലേക്ക് ഉയര്‍ന്നു. വിദേശ വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടൊപ്പിച്ചാണ് ആഭ്യന്തര വിപണിയിലെ വില വര്‍ദ്ധന. വിവാഹക്കാലമായതിനാല്‍ ആവശ്യക്കാര്‍ ഏറിയതും വില വര്‍ദ്ധനക്കു കാരണമാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും കറന്‍സി നോട്ട് പ്രതിസന്ധിയും കാരണം വന്‍ തിരിച്ചടി നേരിട്ട സ്വര്‍ണവിപണിയില്‍ വന്‍ ഉണര്‍വാണ് കാണുന്നത്. കഴിഞ്ഞ മാസത്തെ തളര്‍ച്ചയില്‍ നിന്നും കരകയറിയ സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. ഏതാനും ദിവസമായി വര്‍ദ്ധിക്കുകയായിരുന്ന വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് എത്തിയിരിക്കുന്നത്.

 

ഡിസംബറിലെ സ്വര്‍ണ്ണവില

ഡിസംബറിലെ സ്വര്‍ണ്ണവില

ഡിസംബര്‍ മാസം സ്വര്‍ണ്ണം പവന് 20,480 രൂപ വരെ വില ഇടിഞ്ഞിരുന്നു. 2017 ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ തുടങ്ങി. ജനുവരി ഒന്നിലെ സ്വര്‍ണവില 21,160 രൂപയായിരുന്നു. ഇതാണ് പതിനഞ്ച് ദിവസം കൊണ്ട് 840 രൂപ ഉയര്‍ന്ന് 22,000ത്തിലെത്തിയിരിക്കുന്നത്. വിവാഹ സീസണായതിനാല്‍ ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. മാത്രമല്ല നോട്ട് നിരോധനത്തിന്റെ പ്രതിഫലനങ്ങളില്‍ അയവുവരുന്നതും സ്വര്‍ണ്ണവില ഉയരാന്‍ കാരണമാണ്.

 

 

ട്രംഫ് ഇഫക്ട്

ട്രംഫ് ഇഫക്ട്

വിദേശ വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര സ്വര്‍ണ്ണ വിപണിയിലും മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിനുള്ള ദിവസം അടുത്തെത്തിയതാണു രാജ്യാന്തര വിപണിയിലെ സ്വര്‍ണ്ണത്തിന്റെ വിലക്കയറ്റത്തിനു പ്രധാന കാരണമായി പറയുന്നത്. ട്രംഫ് ഭരണം തുടങ്ങുന്നതോടെ ആഗോള സാമ്പത്തിക രംഗം പിന്നോട്ടടി നേരിട്ടേക്കമെന്ന ആശങ്കയിലാണ് സ്വര്‍ണ്ണത്തിനടക്കം ഇപ്പോള്‍ വില കൂടുന്നത്.

 

 

ഇന്ത്യയിലെ സ്വര്‍ണ്ണവില നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍

ഇന്ത്യയിലെ സ്വര്‍ണ്ണവില നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍

ഇന്ത്യയിലെ വിലനിര്‍ണയത്തെ പ്രധാനമായും സ്വാധീനിക്കുന്നതു സിംഗപ്പൂരിലെ വിലയാണ്. സിംഗപ്പൂരില്‍ വില ഔണ്‍സിന് (31.1 ഗ്രാം) 1212.50 യുഎസ് ഡോളറിലെത്തി.

ഗോള്‍ഡ് ലോണ്‍ എവിടെ നിന്നെടുക്കാം?ഇതാ ചില മുന്‍നിര സ്ഥാപനങ്ങള്‍ഗോള്‍ഡ് ലോണ്‍ എവിടെ നിന്നെടുക്കാം?ഇതാ ചില മുന്‍നിര സ്ഥാപനങ്ങള്‍

 

English summary

Gold rate increasing

Gold rate increasing
Story first published: Wednesday, January 18, 2017, 12:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X