ചൊവ്വാഴ്ച്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് സൂചന

ജീവനക്കാരുടെ പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്ന് എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് 28-ന് നടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് വിവിധ സംഘടനകള്‍ ചൊവ്വാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്.

 
ചൊവ്വാഴ്ച്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

പണിമുടക്ക് ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ജീവനക്കാരുടെ പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്ന് എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.

 

ബാങ്കിംഗ് മേഖലയിലെ സ്ഥിരം ജോലികള്‍ കരാറടിസ്ഥാനത്തില്‍ നല്‍കുന്നതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട തൊഴില്‍നിയമ പരിഷ്‌കരണങ്ങള്‍ക്കെതിരേയാണ് യൂണിയനുകളുടെ പ്രക്ഷോഭം. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ക്ക് അധികസമയം ജോലിചെയ്യേണ്ടിവന്നതിന് നഷ്ടപരിഹാരം നല്‍കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, വായ്പകളുടെ തിരിച്ചവില്‍ മനപ്പൂര്‍വം വീഴ്ച വരുത്തുന്നവര്‍ക്കെതെിരെ നടപടി സ്വീകരിക്കുക തുടങ്ങി
വിവിധ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.

ബിഎംഎസിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നിവ 28ന് നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

എന്താണ് നെറ്റ് ബാങ്കിംഗ് സേവനമായ ആര്‍ടിജിഎസ്?എന്താണ് നെറ്റ് ബാങ്കിംഗ് സേവനമായ ആര്‍ടിജിഎസ്?

English summary

Bank employees's strike on 28th, Tuesday

Bank employees's strike on 28th, Tuesday
Story first published: Monday, February 27, 2017, 14:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X