അറബി നാടിന്റെ നെറുകയില്‍ വീണ്ടും മലയാളികള്‍, യുഎഇലെ ഏറ്റവും പണക്കാരായ മലയാളികള്‍ ആരൊക്കെ!!!

മലയാളികളായ കോടീശ്വരപ്രമുഖര്‍ ആരൊക്കെയെന്ന് പരിശോധിക്കാം

By Super Admin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ രാജ്യം സാമ്പത്തികമായി പല പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും രാജ്യത്തെ കോടീശ്വരന്‍മാര്‍ വീണ്ടും വീണ്ടും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. രാജ്യാന്തര തലത്തിലെ ഏറ്റവും ഉയർന്ന പണക്കാരുടെ പട്ടികയില്‍ പോലും ഇന്ത്യാക്കാര്‍ പിന്നിലല്ല. ഇതിനും മുകളില്‍ നമുക്ക് അഭിമാനിക്കാവുന്ന വേറൊരു കാര്യമുണ്ട്. ഈ പ്രമുഖന്‍മാരില്‍ പലരും മലയാളികളാണെന്നുള്ളതാണ് കേരളത്തിന്റെ പേര് ലോകമെമ്പാടും വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നത്.
ഗള്‍ഫ് മേഖലയിലെ കണക്കുകള്‍ പരിശോധിച്ചാലും ഇവര്‍ തന്നെ മുന്നില്‍. ആദ്യ അമ്പത് പേരില്‍ 12 പേര്‍ കേരളത്തില്‍ നിന്നുള്ളവര്‍. ദുബായ് ആസ്ഥാനമായുള്ള ഒരു മാഗസിന്റേതാണ് കണക്കുകള്‍. ഈ മലയാളികളായ കോടീശ്വരപ്രമുഖര്‍ ആരൊക്കെയെന്ന് പരിശോധിക്കാം:-

 

ഡോ.രവി പിള്ള

ഡോ.രവി പിള്ള

ഈ മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനായ ഡോ.രവി പിള്ളയാണ് യുഎഇലെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള മലയാളി. ഏറ്റവും പണക്കാരനായ ഇന്ത്യാക്കാരുടെ പട്ടികയില്‍ രവി പിള്ളക്ക് മൂന്നാം സ്ഥാനമാണ്. ഇദ്ദേഹത്തിന്റെ വരുമാനം 4.6 കോടി ഡോളറാണ്. സൗദി അറേബ്യ ആസ്ഥാനമാക്കിയാണ് ആര്‍പി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

യൂസഫ് അലി

യൂസഫ് അലി

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനായ എംഎ യൂസഫ് അലിയാണ്. ലോകത്തെ തന്നെ മുന്‍നിര റീട്ടെയില്‍ സ്ഥാപനമാണ് ലുലു ഗ്രൂപ്പ്.

സണ്ണി വര്‍ക്കി

സണ്ണി വര്‍ക്കി

ജെംസ് എഡ്യൂക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയാണ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലെ മൂന്നാമന്‍. ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച പ്രവര്‍ത്തന മികവും ഗുണമേന്‍മയുമാണ് ജെംസ് കാഴ്ച്ച വയ്ക്കുന്നത്.

ഡോ.ആസാദ് മൂപ്പന്‍

ഡോ.ആസാദ് മൂപ്പന്‍

ആസ്റ്റർ ഗ്രൂപ്പ് ചെയര്‍മാന്‍, ഡോ.ആസാദ് മൂപ്പാനാണ് അറബി നാട്ടിലെ കോടീശ്വരനായ നാലാമത്തെ കേരളീയന്‍.

ഷംസീര്‍ വയലില്‍

ഷംസീര്‍ വയലില്‍

മിഡില്‍ ഈസ്റ്റിലും ഇന്ത്യടിലുമടക്കം ലോകത്തിലെ പലയിടങ്ങളിലും ആരോഗ്യ മേഖലയില്‍ പ്രാവിണ്യം കാഴ്ച്ച വയ്ക്കുന്ന വിപിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍, ഷംസീര്‍ വയലില്‍ ആണ് മലയാളിയായ അഞ്ചാമത്തെ കോടീശ്വരന്‍.

ജോയ് ആലുക്കാ

ജോയ് ആലുക്കാ

ജൂവലറി രംഗത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജോയ് ആലുക്കാസ് ഗ്രൂപ്പ് കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ച് കഴിഞ്ഞു. 130ഓളം ഷോറൂമുകളാണ് ജോയ് ആലൂക്കാസ് ഗ്രൂപ്പിനുള്ളത്.

മറ്റ് പ്രമുഖർ

മറ്റ് പ്രമുഖർ

തുടര്‍ന്ന് പിഎന്‍സി മേനോന്‍(ശോഭാ ഗ്രൂപ്പ്), ഫൈസല്‍ കൊട്ടിക്കൊല്ലന്‍(കെഫ് ഹോള്‍ഡിംഗ്‌സ്), കോരത്ത് മുഹമ്മദ്(കോരത്ത് ഗ്രൂപ്പ്), അദീബ് അഹമ്മദ്( ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്) ദുബായിലെ മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു.

 വിദേശത്ത് ജോലി നോക്കുന്ന മലയാളികള്‍ക്ക് ഇനി നല്ല കാലം; യുഎഇയില്‍ പുതിയ വിസ പദ്ധതിക്ക് അംഗീകാരം വിദേശത്ത് ജോലി നോക്കുന്ന മലയാളികള്‍ക്ക് ഇനി നല്ല കാലം; യുഎഇയില്‍ പുതിയ വിസ പദ്ധതിക്ക് അംഗീകാരം

English summary

Top richest Malayalees of UAE

Top richest Malayalees of UAE
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X