സംസ്ഥാനത്തെ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഏപ്രിലില്‍ പൂര്‍ത്തിയാക്കും

കേരളത്തിലെ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഏപ്രില്‍ മാസത്തോടുകൂടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയെ അറിയിച്ചു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലെ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഏപ്രില്‍ മാസത്തോടുകൂടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. ഗ്രാമസഭകളും തദ്ദേശസ്വയംഭരണ സ്ഥാപന സമിതികളും പട്ടികയില്‍ ഒഴിവാക്കാനും ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. ലഭിച്ച പട്ടികയില്‍ ഒഴിവാക്കിയവരുടെ എണ്ണം കുറവായതിനാല്‍, പ്രദേശങ്ങളില്‍ നേരിട്ട് വകുപ്പുതലത്തില്‍ സന്ദര്‍ശനം നടത്തി അനര്‍ഹരെ ഒഴിവാക്കാനും അര്‍ഹരെ ഉള്‍പ്പെടുത്താനും നടപടി സ്വീകരിക്കും. അര്‍ഹതയുള്ള ഒരാള്‍പോലും ഒഴിവാക്കപ്പെടാതെ കുറ്റമറ്റ അന്തിമപട്ടികയാകും പ്രസിദ്ധീകരിക്കുകയെന്ന് ബി സത്യന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

 
പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഏപ്രിലില്‍ പൂര്‍ത്തിയാക്കും

റേഷന്‍ കാര്‍ഡ് വിതരണം ചെയ്തതിനു ശേഷവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പുനഃപ്പരിശോധിക്കും. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി റേഷന്‍കടകള്‍വഴി വിതരണം ചെയ്ത പ്രീപോപുലേറ്റഡ് ഫോമിലൂടെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് കരട് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. കരട് പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷനായ വെരിഫിക്കേഷന്‍ കമ്മിറ്റിക്കും ജില്ലാ കലക്ടര്‍ അധ്യക്ഷനായ അപ്പീല്‍ കമ്മിറ്റിക്കും മുമ്പാകെ പരാതി നല്‍കാന്‍ അവസരം നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കരട് പട്ടിക പ്രസിദ്ധീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 

ഓണ്‍ലൈനായും ഓഫ്‌ലൈനായും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാംഓണ്‍ലൈനായും ഓഫ്‌ലൈനായും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം

English summary

New ration cards will be issued before April 2017

New ration cards will be issued before April
Story first published: Thursday, March 16, 2017, 11:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X