English हिन्दी ಕನ್ನಡ தமிழ் తెలుగు

ജിഎസ്ടി അനുബന്ധ ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted By: Shyncy
Subscribe to GoodReturns Malayalam

ജിഎസ്ടി അനുബന്ധ ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ജിഎസ്ടി, സംസ്ഥാനാന്തര ജിഎസ്ടി, കേന്ദ്രഭരണ പ്രദേശങ്ങളിലെ ജിഎസ്ടി, നഷ്ടപരിഹാര ബില്ലുകള്‍ എന്നിവയ്ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ജിഎസ്ടി അനുബന്ധ ബില്ലുകള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മണി ബില്ലായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് അവസാനത്തിന് മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മണി ബില്ലായി അവതരിപ്പിക്കുന്നതിനാല്‍ ബില്ലിന് ലോക്സഭയുടെ അംഗീകാരം നല്‍കിയാല്‍ മതി. സംസ്ഥാന ജിഎസ്ടി സംസ്ഥാന നിയമസഭകളാണ് പാസാക്കേണ്ടത്. ഈ ബില്ലുകള്‍ക്കെല്ലാം ധനമന്ത്രിമാരുടെ കൂട്ടായ്മയായ ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.

ജിഎസ്ടി നടപ്പിലാക്കാന്‍ നേരത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഏതൊക്കെ ഉത്പന്നങ്ങള്‍ ഏതൊക്കെ നികുതി സ്ലാബുകള്‍ക്ക് കീഴില്‍ വരുമെന്ന കാര്യം ഈ മാസം 31ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും.

Read Also: ജിഎസ്ടി: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തെ അഭിമുഖീകരിക്കാനൊരുങ്ങി രാജ്യം

English summary

Central govt approved gst related bills officially

Central govt approved gst related bills officially
Story first published: Monday, March 20, 2017, 16:50 [IST]
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC