ഒമാനില്‍ നിന്ന് ഇന്ത്യയില്ലേക്കുള്ള വിസ നിരക്കുകള്‍ പരിഷ്‌കരിച്ചു

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമാന്‍ ഇന്ത്യയിലേക്കുള്ള വിസ ഫീസ് നിരക്കുകള്‍ പരിഷ്‌കരിച്ചു. മെഡിക്കല്‍ വിസ ഫീസില്‍ വരുത്തിയ മാറ്റമാണ് സുപ്രധാന തീരുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് വിസ ഫീസ് നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.

 
 ഒമാന്‍ ഇന്ത്യയില്ലേക്കുള്ള വിസ നിരക്കുകള്‍  പരിഷ്‌കരിച്ചു

2016ല്‍ 95,000 വിസയാണ് ഒമാന്‍ സ്വദേശികള്‍ക്കായി മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി അനുവദിച്ചത്, 2017 ആദ്യ രണ്ടു മാസത്തിനുള്ളില്‍ ഇതിനകം ഇരുപത്തിനായിരത്തിലേറെ വിസകള്‍ അനുവദിച്ചു കഴിഞ്ഞു.

 

ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയില്‍ ചികിത്സക്കെത്തുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. നിലവില്‍ ആറു മാസത്തെ മെഡിക്കല്‍ വിസക്ക് 33റിയാല്‍ നാനൂറ്റി അമ്പതു ബൈസയാണ് ആണ് ഫീസ്, പരിഷ്‌കരിച്ച നിരക്ക് പ്രകാരം ഇതു 30റിയാല്‍ 900ബൈസയായി കുറയും. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് 46റിയാല്‍ 300ബൈസ മാത്രമായിരിക്കും നിരക്ക്. ഒരു വര്‍ഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസക്ക് മുപ്പത്തി എട്ടു റിയാല്‍ അറുനൂറു ബൈസയും, അഞ്ചു വര്‍ഷത്തെ ടൂറിസ്റ്റ് വിസക്ക് 77റിയാല്‍ 100 ബൈസയുമാണ് പുതിയ നിരക്ക് പ്രകാരം നല്‍കേണ്ടത്.

മെഡിക്കല്‍ വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബിഎല്‍എസ് കേന്ദ്രത്തില്‍ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്നു മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ബിസിനസ് വിസക്ക് ഒരു വര്‍ഷത്തേക്ക് 46റിയാല്‍ 300 ബൈസയും, അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് 96റിയാല്‍ 300 ബൈസയും നല്‍കണം.

കൂടാതെ ബിഎല്‍എസ് ചുമത്തുന്ന സേവന ഫീസ് ഒരു റിയാല്‍ 650ബൈസയും, എംബസ്സിയുടെ സാമൂഹ്യ ക്ഷേമ നിധിയിലേക്കുള്ള ഒരു റിയാലും വിസ ഫീസിനോടൊപ്പം നല്‍കണം.

ഏപ്രില്‍ 1മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുംഏപ്രില്‍ 1മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കും

English summary

Oman-India visa fees upgradation details

Oman-India visa fees upgradation details
Story first published: Saturday, March 25, 2017, 12:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X