ഇപിഎഫ് വിജ്ഞാപനം: തുകയുടെ പൂര്‍ണ്ണ അവകാശി തൊഴിലാളി മാത്രം

ചട്ടങ്ങളില്‍ ഭേദഗതി ചെയ്ത് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അതോറിറ്റി തീരുമാനിച്ചിരിക്കുന്നു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യമേഖലയിലെ പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് അര്‍ഹമായ പെന്‍ഷന്‍ ലഭിക്കുന്നതിനു വഴി ഒരുങ്ങുകയാണ്. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും പിഎഫ് പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായ വിധികള്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്നു ചട്ടങ്ങളില്‍ ഭേദഗതി ചെയ്ത് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അതോറിറ്റി തീരുമാനിച്ചിരിക്കുന്നു.

 

ഇപിഎഫ് തുടക്കം എങ്ങനെ?

ഇപിഎഫ് തുടക്കം എങ്ങനെ?

ഇപിഎഫ് പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപിഎഫിലേക്ക് തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് വകയിരുത്തുന്ന തുക ഇപിഎഫ് പെന്‍ഷന്‍ ഫണ്ടിലേക്ക് കണക്കാക്കാതിരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കാണ് കേന്ദ്ര തൊഴില്‍മന്ത്രാലയവും പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും പരിഹാരം കണ്ടത്. തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ പിന്തുണയോടെ പിഎഫ് കമ്മീഷണറും മലയാളിയുമായ വിപി ജോയി നടത്തിയ പരിഷ്‌ക്കരണങ്ങളാണ് ഇന്ന് കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനകരമായി തീര്‍ന്നിരിക്കുന്നത്. പിഎഫ് പെന്‍ഷന്‍ പദ്ധതി എല്ലാ തൊഴിലാളികള്‍ക്കും പ്രയോജനകരമായിത്തീരണം എന്ന ഉദ്ദേശ്യത്തോടെയാണ് ചട്ടങ്ങളില്‍ പരിഷ്‌ക്കരണം വരുത്തിയതെന്ന് കേന്ദ്ര പിഎഫ് കമ്മീഷണര്‍ വിപി ജോയ് ഐഎഎസ് അറിയിച്ചു. ഇപിഎഫ് ഓര്‍ഗനൈസേഷനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പുതിയ പരിഷ്‌കരണങ്ങള്‍

പുതിയ പരിഷ്‌കരണങ്ങള്‍

പിഎഫ് പദ്ധതിയില്‍ വലിയ തുക നിക്ഷേപിച്ചാലും കുറഞ്ഞ തുക മാത്രം പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ പരിഷ്‌ക്കരണങ്ങള്‍ വഴി ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക പോലും അയ്യായിരം രൂപയിലധികമായി ഉയരും. മൂന്നരക്കോടി തൊഴിലാളികളാണ് പിഎഫ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്.

പിഎഫ് തുക പിന്‍വലിക്കാന്‍ ഇനി രണ്ടാഴ്ച്ച മാത്രം

പിഎഫ് തുക പിന്‍വലിക്കാന്‍ ഇനി രണ്ടാഴ്ച്ച മാത്രം

ജനറല്‍ പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് തുക പിന്‍വലിക്കുന്നതിനായി ഇനി വെറും രണ്ടാഴ്ച മാത്രം മതിയാകും. 1960ലെ ജനറല്‍ പിഎഫ്(സെന്‍ട്രല്‍ സര്‍വ്വീസ് നിയമം) ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. അരക്കോടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷകരമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാരെടുത്തിരിക്കുന്നത്. പിഎഫ് പണം പിന്‍വലിക്കാന്‍ വേണ്ടിയിരുന്ന 15 വര്‍ഷം സേവന കാലാവധി എന്നത് 10 വര്‍ഷമായി കുറച്ചിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനും ചികിത്സയ്ക്കും പിഎഫ് തുകയുടെ 90 ശതമാനം വരെ പിന്‍വലിക്കാനാകും. വാഹനം വാങ്ങുന്നതിനായി പിഎഫ് തുകയുടെ 75 ശമതാനം പിന്‍വലിക്കാനാകും. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ആശ്രിതരുടെ മരണാനന്തര ചടങ്ങുകള്‍ക്കും കേസ് നടത്തിപ്പിനും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും വിനോദ സഞ്ചാരത്തിനും എല്ലാം 75 ശതമാനം പിഎഫ് തുക ലഭ്യമാക്കും. യാതൊരു സാക്ഷ്യപത്രങ്ങളുമില്ലാതെ വകുപ്പ് തലവന്‍മാര്‍ക്ക് തുക അനുവദിക്കാന്‍ സാധിക്കും.

 

 

 വിരമിച്ചവരെ എങ്ങനെ ബാധിക്കും?

വിരമിച്ചവരെ എങ്ങനെ ബാധിക്കും?

ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി നീക്കിയത് വിരമിച്ചവര്‍ക്കും പ്രയോജനപ്പെടും. വിരമിച്ചവര്‍ സ്വാഭാവികമായും പി.എഫ് തുക പിന്‍വലിച്ചിട്ടുണ്ടാകും. പിന്‍വലിച്ച തുകയില്‍നിന്ന് യഥാര്‍ഥ ശമ്പളത്തിന്റെ 8.33 ശതമാനവും നിയമപ്രകാരമുള്ള ശമ്പള പരിധിയുടെ (2014s സപ്റ്റംബര്‍ വരെ 6,500, 2014നു ശേഷം 15,000) 8.33 ശതമാനവും തമ്മിലുള്ള അന്തരം പലിശ സഹിതം തിരിച്ചടച്ചാല്‍ മതി. ഇങ്ങനെ തിരിച്ചടക്കുന്നവര്‍ക്ക് അവസാനത്തെ യഥാര്‍ഥ ശമ്പളം കണക്കാക്കിയുള്ള ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കും. ഇതുവരെ 6,500 അല്ലെങ്കില്‍15,000 എന്ന തോതില്‍ ശമ്പളം കണക്കാക്കി പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ പെന്‍ഷന്‍ തുകയില്‍ നല്ല മാറ്റമാണുണ്ടാവുക. ഇതിനായി പി.എഫ് മേഖല ഓഫിസുകളെ സമീപിക്കാം. വിരമിച്ചവരുടെ കാര്യത്തില്‍ തൊഴിലുടമയുടെ സമ്മതപത്രം എന്നത് തൊഴിലാളിയെ തിരിച്ചറിയാനുള്ള ഉപാധി മാത്രമാണ്. അത് അത്ര നിര്‍ബന്ധമുള്ള കാര്യമല്ല. സമ്മതപത്രം കിട്ടാന്‍ പ്രയാസം നേരിടുന്ന ഘട്ടമുണ്ടായാല്‍ അത് ഇളവ് ചെയ്യും.

 മകളുടെ വിവാഹത്തെക്കുറിച്ച് ടെന്‍ഷനുണ്ടോ..ഇതാ വിവാഹത്തിനുള്ള ചില നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ മകളുടെ വിവാഹത്തെക്കുറിച്ച് ടെന്‍ഷനുണ്ടോ..ഇതാ വിവാഹത്തിനുള്ള ചില നിക്ഷേപ മാര്‍ഗ്ഗങ്ങള്‍

പുതിയ വിജ്ഞാപനത്തിനു ശേഷമുള്ള പെന്‍ഷന്‍തുക കണക്കാക്കുന്നത്

പുതിയ വിജ്ഞാപനത്തിനു ശേഷമുള്ള പെന്‍ഷന്‍തുക കണക്കാക്കുന്നത്

പെന്‍ഷന്‍ പദ്ധതി നിലവില്‍വന്ന 1995ന് ശേഷമുള്ള സേവന വര്‍ഷം മാത്രമേ പെന്‍ഷന് കണക്കാക്കൂ. 2014ന് മുമ്പ് വിരമിച്ചവര്‍ക്ക് അവസാനത്തെ 12 മാസത്തെ ശമ്പള ശരാശരി സേവനം ചെയ്ത വര്‍ഷങ്ങളുടെ എണ്ണംകൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിക്കുേമ്പാള്‍ കിട്ടുന്ന തുകയാകും പെന്‍ഷന്‍ ലഭിക്കുക.
2014 െസപ്റ്റംബര്‍ ഒന്നിനു ശേഷം വിരമിച്ചവര്‍ക്ക് അവസാനത്തെ 60 മാസത്തെ ശമ്പള ശരാശരി സേവനം ചെയ്ത വര്‍ഷങ്ങളുടെ എണ്ണംകൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിക്കുേമ്പാള്‍ കിട്ടുന്ന തുകയാകും പെന്‍ഷന്‍ ലഭിക്കുക. 12 മാസത്തെ ശരാശരിക്ക് പകരം 60 മാസത്തെ ശരാശരി കണക്കാക്കുന്നത് വലിയ നഷ്ടമാണ് തൊഴിലാളികള്‍ക്ക് ഉണ്ടാക്കുന്നത്. 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരമാണിത്. ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുള്ള ഒരാള്‍ക്ക് ഇപ്പോഴത്തെ നിലയനുസരിച്ച് അവസാന 60 മാസത്തെ ശമ്പളത്തിന്റെ (അടിസ്ഥാന ശമ്പളം+ക്ഷാമ ബത്ത) ശരാശരി 20,000 രൂപയുണ്ടെങ്കില്‍ 25 വര്‍ഷത്തെ സര്‍വിസുള്ളയാള്‍ക്ക് ചുരുങ്ങിയത് 7,142 രൂപ പെന്‍ഷന്‍ ലഭിക്കും
എല്ലാ പൗരനും ഉയര്‍ന്ന പെന്‍ഷന്‍ സാധ്യമാക്കുകെയന്ന അടിസ്ഥാന ദൗത്യമാണ് പരിഷ്‌ക്കരണങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. രാജ്യത്തെ തൊഴിലാളി സമൂഹത്തെ കൂടെനിര്‍ത്താനുള്ള മികച്ച ശ്രമങ്ങളിലൊന്നായി കേന്ദ്രപരിഷ്‌ക്കരണങ്ങളെ വിലയിരുത്തുകയാണ് തൊഴില്‍ മേഖലയിലെ വിദഗ്ധര്‍.

ഒഴിവ് സമയം ഓണ്‍ലൈനില്‍ എഴുതി മികച്ച വരുമാനം ഉണ്ടാക്കാം, ഇതാ രണ്ട് വഴികള്‍ഒഴിവ് സമയം ഓണ്‍ലൈനില്‍ എഴുതി മികച്ച വരുമാനം ഉണ്ടാക്കാം, ഇതാ രണ്ട് വഴികള്‍

 

 

English summary

New pf schemes

New pf schemes
Story first published: Monday, March 27, 2017, 10:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X