രജനികാന്തിന്റെ റോബോട്ട് 2.0 മോദിയെ സന്തോഷിപ്പിക്കും!! ഞെട്ടണ്ട, സംഗതി സത്യമാണ്

രജനികാന്തിന്റെ പുതിയ ചിത്രമായ റോബോട്ട് 2.0 അണിഞ്ഞൊരുങ്ങുന്നത് മോദിയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ചോ?

By Desk
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ചിലവേറാനുള്ള പ്രധാനകാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? വിദേശത്തുള്ള ചിത്രീകരണം, പുറമെ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍, വിദേശ വിഎഫ്എക്‌സ് ടെക്‌നോളജി ഇവയൊക്കെയാണ് പല ചിത്രങ്ങളുടെയും ബജറ്റ് ഉയര്‍ത്തുന്നത്.

 

എന്നാല്‍ നമ്മുടെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രമായ റോബോട്ട് 2.0ന് മറ്റു ചില പ്രത്യേകതകളുണ്ട്. ഇതിന്റെ എല്ലാ ഷൂട്ടിങും നടന്നിരിക്കുന്നത് ഇന്ത്യയിലാണ്. കൂടാതെ വിഎഫ്എക്‌സ് ടെക്‌നോളജിയായാലും സാങ്കേതികവിദഗ്ധരായാലും എല്ലാം ഇന്ത്യന്‍. അതേ മേക്ക് ഇന്‍ ഇന്ത്യ. തീര്‍ച്ചയായും ഇത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.

ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രം

ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രം

ഒക്ടോബറില്‍ ഏഴ് ഭാഷകളിലായി റിലീസാകുന്ന റോബോട്ട് സിനിമയ്ക്ക് ഏകദേശം 350 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ ഈ പടം ജാപ്പാനീസ്, കൊറിയന്‍, മന്താരിന്‍ ഭാഷകളിലും ഇറങ്ങുന്നുണ്ട്.

 

മേക്ക് ഇന്‍ ഇന്ത്യ

മേക്ക് ഇന്‍ ഇന്ത്യ

ഇന്ത്യയില്‍ തന്നെ ഉത്പാദനം നടത്തുകയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പോളിസി. മാസങ്ങള്‍ക്കു മുമ്പ് രജനികാന്തും പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. സിനിമ മേക്ക് ഇന്‍ ഇന്ത്യ തീമായി പുറത്തിറക്കണമെന്ന ആശയം ഉടലെടുത്തത് അങ്ങനെയാണ്.

 ഷൂട്ടിങ് നടന്നത്

ഷൂട്ടിങ് നടന്നത്

ദില്ലിയിലും ചെന്നൈയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്നായിരുന്നു ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്.

ത്രിഡിയില്‍ ഷൂട്ട് ചെയ്തത്

ത്രിഡിയില്‍ ഷൂട്ട് ചെയ്തത്

സാധാരണ 2ഡിയില്‍ നിര്‍മിക്കുന്ന സിനിമകള്‍ ത്രിഡിയിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ റോബോട്ട് 2.0 ത്രിഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നേരിട്ട് ഷൂട്ട് ചെയ്ത ചിത്രമാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ഷൂട്ടിങ്.

 

വില്ലന്‍ അക്ഷയ് കുമാര്‍

വില്ലന്‍ അക്ഷയ് കുമാര്‍

ആമി ജാക്‌സണ്‍ നായികയാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ്കുമാറാണ് വില്ലന്‍. എസ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍

റിലീസിങ്

റിലീസിങ്

ലൈകാ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഇതുവരെയുള്ള വിവരങ്ങളനുസരിച്ച് ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും. ദീപാവലിക്കെത്തുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണും റിയാസ് ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary

Rajinikanth's Robot 2.0 shot entirely in India

Rajinikanth's Robot 2.0 is shot entirely in India, all technical crew are Indians as is all VFX technology.
Story first published: Tuesday, April 4, 2017, 11:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X