സ്നാപ്ഡീലിനെ വിഴുങ്ങാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്

ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ സ്നാപ്ഡീലിനെ ഏറ്റെടുക്കാനുള്ള ഫ്ലിപ്കാർട്ടിന്റെ നീക്കം അവസാനഘട്ടത്തിലേയ്ക്ക്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ രാജാവായ ഫ്ലിപ്കാർട്ട് മുഖ്യ എതിരാളികളായ സ്നാപ്ഡീലിനെ വിഴുങ്ങാനൊരുങ്ങുന്നു. 1 ബില്യൺ ഡോളർ ഇതിനായി ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്തുവെന്നാണ് വിവരം. എന്നാൽ സ്നാപ്ഡീൽ ലയനത്തിന് തയ്യാറാണോയെന്ന് വ്യക്തമല്ല.

 

മുമ്പും ഫ്ലിപ്കാർട്ട് സ്നാപ്ഡീലിനെ ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് നടന്ന ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. സ്‌നാപ് ഡീലിലെ പ്രധാന നിക്ഷേപകരായ സോഫ്റ്റ് ബാങ്കിന് മറ്റ് നിക്ഷേപകരായ കമ്പനിയുടെ ആദ്യകാല നിക്ഷേപകരായ കലാരി ക്യാപിറ്റലും നെക്‌സസ് വെഞ്ച്വേഴ്‌സുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്നുകൊണ്ടിരുന്ന ലയന ചർച്ചകൾ തകിടം മറിയാൻ കാരണം.

 
സ്നാപ്ഡീലിനെ വിഴുങ്ങാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്

എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിയെന്നും മൂന്ന് മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നുമാണ് അനൌദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.ലയനം പൂർത്തിയാൽ സ്നാപ് ഡീൽ ജീവനക്കാരുടെ തൊഴിൽ നഷ്ട്ടപ്പെടില്ലെന്നും ഫ്ലിപ്കാർട്ട് ഉറപ്പ് നൽകിയിട്ടുണ്ട്.‌‌

6.5 ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് കഴിഞ്ഞ വര്‍ഷം സ്‌നാപ്ഡീലിനുണ്ടായിരുന്നത്. 50 മില്യണ്‍ ഡോളര്‍ നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുകയും ചെയ്തു. ഇടക്കാലത്ത് ഫ്ലിപ്പ്കാർട്ടിന് ശക്തമായ വെല്ലുവിളികൾ ഉയർത്തി സ്നാപ്ഡീൽ ഉയർന്നു വന്നിരുന്നെങ്കിലും പിന്നീട് വീണ്ടും താഴോട്ട് പോയി. അതിനുശേഷം ആമസോണിന്റെ ഇന്ത്യന്‍ വിഭാഗമായി ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ശക്തരായ എതിരാളികൾ. ഈ അവസരത്തിൽ സ്നാപ്ഡീലിനെ ഏറ്റെടുത്തൽ ഫ്ലിപ്പ്കാർട്ടിന് ആമസോണിനെ കടത്തിവെട്ടാനാകും. ഇതിനായാണ് ഫ്ലിപ്കാർട്ട് ഇപ്പോൾ ശ്രമിക്കുന്നത്.

malayalam.goodreturns.in

English summary

flipkart and snapdeal merger moves a step closer

The deal, which has been in works for last few months, was stuck due to disagreement among stakeholders over final settlement for the company's earliest investors namely Kalaari Capital and Nexus Venture Partners.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X