പെട്രോൾ ലിറ്ററിന് 30 രൂപ ! അഞ്ചു വർഷത്തിനുള്ളിൽ വില 30ൽ താഴെയാകും

പെട്രോളിന്റെ വില പകുതിയിൽ താഴെയാകുമെന്ന പ്രവചനവുമായി പ്രശസ്ത അമേരിക്കൻ ഗവേഷകൻ ടോണി സെബ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശ്വസിച്ചാലും ഇല്ലെങ്കിലും! അഞ്ചു വർഷത്തിനുള്ളിൽ നിങ്ങൾക്ക് പെട്രോൾ ലിറ്ററിന് 30 രൂപയിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പെട്രോളിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും ഇതോടെ പെട്രോൾ വില കുറയുമെന്നുമാണ് പ്രമുഖ അമേരിക്കൻ ഗവേഷകന്‍ ടോണി സെബയുടെ കണ്ടെത്തല്‍.

 

വില ഇടിയും

വില ഇടിയും

2020 - 2021 കാലയളവിൽ എണ്ണയുടെ ഉപയോഗം അതിന്റെ പരമാവധിയിൽ എത്തും. എന്നാൽ തുടർന്നുള്ള പത്ത് വർഷത്തിനുള്ളിൽ ഇത് 100 ​​മില്യൻ ബാരലായി കുറയും. ഇതോടെ എണ്ണവില ബാരലിന് 25 ഡോളറായി കുറയുമെന്നും ടോണി സെബ പറയുന്നു.

സെബ നിസാരക്കാരനല്ല

സെബ നിസാരക്കാരനല്ല

ടോണി സെബയുടെ പ്രവചനങ്ങളെ പുച്ഛിച്ച് തള്ളാൻ വരട്ടെ. ലോകത്ത് ജല, താപ വൈദ്യുതി ഉത്പാദനം കുറയുമെന്നും സോളാര്‍ വൈദ്യുതിയിലേക്ക് തിരിയുമെന്ന് വളരെ നേരത്തേ പ്രവചിച്ചയാളാണ് ടോണി സെബ. ഇദ്ദേഹത്തിന്റെ പ്രവചന സമയത്ത് സോളർ വൈദ്യുതി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. സോളാര്ർ പ്ലാന്റുകൾക്ക് ഇന്നത്തേതിന്റെ ഇരട്ടി വിലയുമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പ്രവചനം സത്യമായി. ലോകത്ത് സോളാർ വൈദ്യുതി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടി.

സെൽഫ് ഡ്രൈവ് കാറുകൾ

സെൽഫ് ഡ്രൈവ് കാറുകൾ

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ഡ്രൈവ് കാറുകള്‍ വിപണി കീഴടക്കുന്നതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 25 ഡോളറായി കുറയുമെന്നാണ് സെബയുടെ വിലയിരുത്തല്‍. എന്നാൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ ആളുകൾ ഉപേക്ഷിക്കും എന്നല്ല. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതോതെ ആളുകൾ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന അവസ്ഥക്ക് കുറവുണ്ടാകുമെന്ന് ടോണി സെബ പറയുന്നു.

പൊതുഗതാഗത സംവിധാനം

പൊതുഗതാഗത സംവിധാനം

2030ഓടെ ലോകത്തെ 95 ശതമാനം പേരും സ്വകാര്യ കാറുകള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറുമെന്നും സെബ പ്രവചിച്ചിട്ടുണ്ട്. ഇതേ കാര്യം കേന്ദ്ര ഊര്‍ജ്ജകാര്യ മന്ത്രി പിയൂഷ് ഗോയലും പറഞ്ഞിരുന്നു. 2030ഓടെ രാജ്യത്ത് വൈദ്യത വാഹനങ്ങള്‍ വ്യാപകമാകുമെന്നും 15 വര്‍ഷത്തിനകം പെട്രോള്‍, ഡീസല്‍ വാഹനങ്ങൾ വില്‍ക്കപ്പെടാത്ത അവസ്ഥ ഉണ്ടാകുമെന്നുമാണ് ഗോയൽ പറഞ്ഞത്.

malayalam.goodreturns.in

English summary

Petrol could be below Rs 30 a litre in 5 years

In five years, you could be buying petrol at less than Rs 30 a litre. Emerging technology is going to reduce the world's dependence on petrol so much that prices will plummet.
Story first published: Friday, May 26, 2017, 11:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X