ആഡംബര കാറുകൾക്ക് വിലക്കുറവ് ! ബെൻസിന് 7 ലക്ഷം കുറവ്, ഔഡിക്ക് 10 ലക്ഷം

ജൂലൈയിൽ ജി.എസ്.ടി നടപ്പാക്കുമ്പോൾ ആഡംബര കാറുകളുടെ നികുതി ഭാരം കുറയുമെന്ന് ഉറപ്പായതോടെ ആഡംബര കാർ വിപണിയിൽ വൻ വിലക്കുറവ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈയിൽ ജി.എസ്.ടി നടപ്പാക്കുമ്പോൾ ആഡംബര കാറുകളുടെ നികുതി ഭാരം കുറയുമെന്ന് ഉറപ്പായതോടെ ആഡംബര കാർ വിപണിയിൽ വൻ വിലക്കുറവ്. മേഴ്സിഡീസ് ബെൻസ്, ഔഡി, ബി.എം.ഡബ്ല്യൂ എന്നീ പ്രമുഖ കമ്പനികളാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ അവസാനം വരെയാണ് ഓഫറുകൾ. ഉപഭോക്താക്കൾ ജി.എസ്.ടി നടപ്പാക്കുന്ന ജൂലൈ വരെ കാത്തിരിക്കാതിരിക്കാനാണ് കമ്പനികൾ ഒരു മാസം മുമ്പ് തന്നെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ബെൻസിന് 7 ലക്ഷം കുറവ്

ബെൻസിന് 7 ലക്ഷം കുറവ്

ബെൻസിന്റെ ഇന്ത്യയിൽ നിർമ്മിക്കുന്ന 9 മോഡലുകൾക്കാണ് വിലയിളവ് നൽകിയിരിക്കുന്നത്. സി.എൽ.എയ്ക്ക് 1.4 ലക്ഷം രൂപയാണ് ഇളവ്. മേബാക് എസ് 500 മോഡലിന് 7 ലക്ഷം രൂപ വരെയാണ് വിലക്കുറവ്.

ഔഡിക്ക് 10 ലക്ഷം വരെ വിലക്കുറവ്

ഔഡിക്ക് 10 ലക്ഷം വരെ വിലക്കുറവ്

ഔഡി എ3 സെഡാന് 50000 മുതൽ ഒന്നര ലക്ഷം വരെ ഇളവ് ലഭിക്കും. എന്നാൽ എ8 സെഡാന് 10 ലക്ഷം രൂപയാണ് കമ്പനി ഇളവ് നൽകിയിരിക്കുന്നത്. മറ്റ് മോഡലുകളുടെ വിലയിളവ് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ബി.എം.ഡബ്ല്യൂ 12% കിഴിവ്

ബി.എം.ഡബ്ല്യൂ 12% കിഴിവ്

ബി.എം.ഡബ്ല്യൂ 12% വിലക്കുറവ് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ പലിശ നിരക്കും സൗജന്യ സർവ്വീസ് പാക്കേജും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഏതൊക്കെ മോഡലുകൾക്കാണ് ഓഫർ ബാധകമെന്ന് വ്യക്തമല്ല.

ചെറിയ കാറുകൾക്ക് വില കൂടും

ചെറിയ കാറുകൾക്ക് വില കൂടും

ജി.എസ്.ടി നടപ്പാക്കുന്നതോടെ ചെറിയ കാറുകൾക്ക് വില കൂടും. 28 ശതമാനം നികുതിയും ഒരു ശതമാനം സെസും ഈടാക്കുന്നതാണ് ഇതിന് കാരണം. ഇടത്തരം ആഡംബര കാറുകൾക്ക് 15 ശതമാനം സെസ് വർദ്ധിപ്പിക്കും.

malayalam.goodreturns.in

English summary

BMW, Mercedes, Audi become cheaper

Luxury cars are expected to become cheaper by 4-8% once the goods and service tax (GST) structure kicks in on July 1. Expecting slow sales in June, anxious luxury carmakers such as Mercedes-Benz and BMW are right away passing on the effective benefit of the new tax structure to the customers.
Story first published: Saturday, May 27, 2017, 13:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X