ഫോർഡ് കാറിന് 30000 രൂപ കുറവ്

വലിയ കാറുകളുടെ വിലയിൽ ഇടിവ്. ഫോർഡിന് 30000 രൂപ വരെ വിലക്കുറവ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജി.എസ്.ടി നടപ്പാക്കുന്നതിന് മുന്നോടിയായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ് കാറുകളുടെയും വില കുറച്ചു. വൻ വിലക്കിഴിവാണ് കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫോർഡിന്റെ കോംപാക്ട് എസ്.യുവി ഇക്കോ സ്പോർട്ട്, സെഡാൻ ആസ്പെയർ, ഹാച്ച്ബാക്ക് ഫിഗോ എന്നീ മോഡലുകൾക്ക് 30000 രൂപ വരെയാണ് ഡിസ്കൗണ്ട് നൽകിയിരിക്കുന്നത്.

20,000 മുതൽ 30,000 രൂപ വരെയാണ് ഇക്കോ സ്പോർട്ടിന് കമ്പനി നൽകുന്ന വിലക്കിഴിവ്. 7.18 ലക്ഷം മുതൽ 10.76 ലക്ഷം വരെയാണ് ഇതിന്റെ വില. മറ്റ് ചെറുകാറുകളായ ഫിഗോയ്ക്കും ആസ്പയറിനും 10,000 രൂപ മുതൽ 25,000 രൂപ വരെ വിലക്കുറവുണ്ട്. ഫി​ഗോ ഹാച്ച്ബാക്കിന് 4.75 ലക്ഷം മുതൽ 7.73 ലക്ഷം വരെയും ആസ്പയറിന് 5.44 ലക്ഷം മുതൽ 8.28 ലക്ഷം വരെയുമാണ് വില.

ഫോർഡ് കാറിന് 30000 രൂപ കുറവ്

കഴിഞ്ഞ ദിവസം മേഴ്സിഡീസ് ബെൻസ്, ഔഡി, ബി.എം.ഡബ്ല്യൂ എന്നീ പ്രമുഖ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിരിന്നു. ജൂൺ അവസാനം വരെയാണ് ഇവയ്ക്ക് ഓഫറുകളുള്ളത്. ബെൻസിന് 7 ലക്ഷവും ഔഡിക്ക് 10 ലക്ഷവും ബി.എം.ഡബ്ല്യൂവിന് 12 ശതമാനവുമാണ് വിലക്കുറവുള്ളത്.

ജൂലൈയിൽ ജി.എസ്.ടി നടപ്പിലാക്കുമ്പോൾ വലിയ കാറുകളുടെ നികുതി ഭാരം കുറയുമെന്ന് ഉറപ്പായതോടെയാണ് ആഡംബര കാർ വിപണി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Ford offers discounts up to Rs 30,000 on EcoSport, Figo, Aspire

Auto maker Ford India is offering discounts of up to Rs 30,000 on its compact SUV EcoSport, sedan Aspire and hatchback Figo to pass on benefits of new tax rates under GST, to be rolled out in July.
Story first published: Tuesday, May 30, 2017, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X