വിദേശ ജോലിയാണോ ലക്ഷ്യം? എങ്കിൽ ഇതാ കാശുണ്ടാക്കാൻ പറ്റിയ ഏഴ് രാജ്യങ്ങൾ

വിദേശരാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്നവരാണ് മലയാളികൾ. കൂടുതൽ ശമ്പളം ലഭിക്കുന്ന ചില രാജ്യങ്ങൾ ഇതാ...

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്എ വിടെയാണെന്ന് അറിയേണ്ടേ? ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ശരാശരി ശമ്പളം 17,760 ഡോളറാണ് (11.4 ലക്ഷം). എന്നാൽ ഒരേ ജോലിക്ക് പല രാജ്യങ്ങളിലും ലഭിക്കുന്നത് പല ശമ്പളമാണ്. അതുകൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ചില രാജ്യങ്ങളും ജോലികളും പരിചയപ്പെടാം.

1. ലക്സംബര്‍ഗ്

1. ലക്സംബര്‍ഗ്

അധ്യാപകരാകാനാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ അനുയോജ്യമായ സ്ഥലം ലക്സംബർഗാണ്. കാരണം അധ്യാപകർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യമാണ് ലക്സംബര്‍ഗ്. ജോബ് മാർക്കറ്റ് വളരെ ചെറുതാണെങ്കിലും, ഗ്രാന്റ്-ഡച്ച് വിഭാഗത്തിൽ അധ്യാപകരുടെ ശരാശരി വേതനം 131,000 ഡോളറാണ് (ഏകദേശം 84.6 ലക്ഷം). ഇവിടെ തുടക്കകാർക്ക് ലഭിക്കുന്ന ശമ്പളം പല രാജ്യങ്ങളിലും അധ്യാപകർക്ക് നൽകുന്ന പരമാവധി ശമ്പളത്തേക്കാൾ കൂടുതലാണ്. കൂടാതെ നഴ്സുമാ‍ർക്കും ലക്സംബര്‍ഗിൽ ശമ്പളം വളരെ കൂടുതലാണ്. യോഗ്യതയുള്ള നഴ്സുമാർക്ക് ഒരു വ‍ർഷം ശരാശരി 53 ലക്ഷം വരെ സമ്പാദിക്കാം. മിക്ക രാജ്യങ്ങളിലും ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന ജോലിയാണ് തൂപ്പുകാരുടേത്. എന്നാൽ ലക്സംബര്‍ഗിൽ അങ്ങനെയല്ല. ഇവിടെ തൂപ്പുകാ‌ർക്കും ലഭിക്കും മണിക്കൂറിൽ 850 രൂപ. ഏകദേശം 17.5 ലക്ഷം രൂപയാണ് ഇവരുടെ വാർഷിക വരുമാനം. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

2. സ്വിറ്റ്സ‍‍‍ർലൻഡ്

2. സ്വിറ്റ്സ‍‍‍ർലൻഡ്

നിങ്ങൾ ഐ.ടി, ‍ഡയറി മാനേജ്മെന്റ് മേഖലയിൽ കഴിവ് തെളിയിച്ചവരാണോ? എങ്കിൽ സമയം കളയേണ്ട സ്വിറ്റ്സ‍‍‍ർലാൻഡിലേയ്ക്ക് ചേക്കേറിക്കൊള്ളൂ. ഉയർന്ന ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ലഭിക്കുമെന്നുറപ്പ്. കൂടാതെ സെക്രട്ടറിമാർക്കും എക്സിക്യൂട്ടീവ് അസിസ്റ്റന്റുമാർക്കും ഇവിടെ മികച്ച ശമ്പളം ലഭിക്കും. ഈ ജോലികൾക്ക് ലഭിക്കുന്ന വാർഷിക വരുമാനം ഏക​ദേശം 55. 5 ലക്ഷം രൂപയാണ്. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

3. നെതര്‍ലൻഡ്

3. നെതര്‍ലൻഡ്

നെതർലൻഡിൽ ഡോക്ടർമാർക്കാണ് ഏറ്റവും കൂടുതൽ വേതനം ലഭിക്കുക. ഇവിടുത്തെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരാണ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവർ. ഇവരുടെ വാ‍‌‌‌‍ർഷിക വരുമാനം ഏകദേശം 1.6 കോടിയാണ്. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!

4. യു.എസ്.എ

4. യു.എസ്.എ

അമേരിക്കയിലും ഡോക്ടർമാർക്കാണ് ഏറ്റവും ഉയർന്ന ശമ്പളം. സാധാരണ ഒരു കുടുംബ ഡോക്ടർക്ക് പോലും വർഷം തോറും ഏകദേശം ഒരു കോടി രൂപ സമ്പാദിക്കാനാകും. ഓവർ ടൈം ജോലി ചെയ്യുന്നവ‍ർക്ക് ഇതിൽ കൂടുതൽ പണമുണ്ടാക്കാം. കൂടാതെ അമേരിക്കയിലെ കെട്ടിട നിർമ്മാണ തൊഴിലാളികൾക്കും നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്. അവരുടെ വാർഷിക വരുമാനം ശരാശരി 44.7 ലക്ഷം രൂപയാണ്. ഓവർടൈം ജോലി ചെയ്യുന്നവർക്ക് ഇതിൽ കൂടുതൽ സമ്പാദിക്കാനാകും. ചിയ‍ർ ​ഗേൾസ് തുള്ളുന്നത് വെറുതെ അല്ല!!! ശമ്പളം കേട്ടാൽ ഞെട്ടും!!!

5. ഡെൻമാർക്ക്

5. ഡെൻമാർക്ക്

ഹോട്ടൽ മാനേജ്മെന്റ്, കുക്കറി കോഴ്സുകൾ പഠിച്ചവർക്ക് കൂടുതൽ സമ്പാദിക്കാൻ പറ്റിയ ഇടം ഡെൻമാ‌‌ർക്കാണ്. നിങ്ങൾക്ക് ഫാസ്റ്റ് ഫുഡ് ഉണ്ടാക്കാൻ അറിയാമെങ്കിൽ മണിക്കൂറിൽ 1300 രൂപ വരെ സമ്പാദിക്കാനാകും. വാ‍ർഷിക വരുമാനം ഏകദേശം 30 ലക്ഷം വരെ ലഭിക്കും. ജോലിക്കൊപ്പം അൽപ്പം സൈഡ് ബിസിനസ് ആയാലോ?? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...

6. നോ‍ർവേ

6. നോ‍ർവേ

ഫാക്ടറി ജീവനക്കാർക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് നോ‌ർവേയിലാണ്. പരിചയസമ്പത്തുലുള്ള ഒരു ഫാക്ടറി ജീവനക്കാരന് വാ‍ർഷിക വരുമാനമായി ഒരു കോടി രൂപ വരെ ലഭിക്കും. മാനേജ്മെന്റ് സ്റ്റാഫിനാണെങ്കിൽ ശമ്പളം ഇതിലും കൂടും. വീട്ടിൽ വെറുതെ ഇരുന്ന് ബോറടിച്ചോ?? ഓൺലൈനിൽ നിന്ന് കാശുണ്ടാക്കാൻ ഇതാ 15 വഴികൾ

7. കാനഡ

7. കാനഡ

കാനഡയിൽ ഗവൺമെന്റ് ജീവനക്കാ‍‌ർക്കാണ് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുക. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന പൊതുസേവകരാണ് കാനഡയിലെ സർക്കാ‌‍‌ർ ഉദ്യോ​ഗസ്ഥർ. ഇങ്ങനെ ഒരു ജോലി ലഭിച്ചാൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും. ഇത്തരം ജോലിക്ക് ലഭിക്കുന്ന ശരാശരി ശമ്പളം ഏകദേശം 58.5 ലക്ഷം രൂപയാണ്. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!

malayalam.goodreturns.in

English summary

Highest paying nations

The average annual salary across the world is $17,760 (£13.6k), according to the UN's International Labour Organization. But given the planet's vast income inequalities, wages differ widely from country to country. To give you an idea about the countries that pay the most.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X