ആധാറും പാനും എസ്.എം.എസ് വഴി ബന്ധിപ്പിക്കാം

ജൂലായ് 1 മുതൽ പാൻ കാർഡിന് അപേക്ഷ സമർപ്പിക്കാൻ ആധാർ കാർഡ് നിർബന്ധമാണ്.അതിന് മുന്നോടിയായി ആധാർ കാർഡും പാൻ കാർഡും എസ്.എം.എസിലൂടെ ബന്ധിപ്പിക്കണമെന്ന് ഐ.ടി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്.എം.എസ് സംവിധാനം വഴി ആധാർ കാർഡിനെ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ്. 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചുകൊണ്ട് രണ്ട് നമ്പറുകളും തമ്മിൽ ബന്ധിപ്പിക്കാം.

 

ഐ.ടി ഡിപ്പാർട്ട്മെന്റിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റ് വഴിയും ആളുകൾക്ക് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം. ഐ.ടി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി ഐ.ടി ഡിപ്പാർട്ട്മെന്റ് ഈ മാസം ആദ്യം ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ആരംഭിച്ചതാണ് ഈ ഓൺലൈൻ സംവിധാനം. ഇ-ഫയലിംഗ് വെബ്സൈറ്റിന്റെ ഹോം പേജിലുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആളുകൾക്ക് അവരുടെ പാൻ, ആധാർ നമ്പറുകൾ, പേരുകൾ എന്നിവ രേഖപ്പെടുത്താം.

 
 ആധാറും പാനും എസ്.എം.എസ് വഴി ബന്ധിപ്പിക്കാം

യു.ഐ.ഡി.എ.ഐയുടെ (യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) പരിശോധന്ക്ക് ശേഷം നിങ്ങൾ രേഖപ്പെടുത്തിയ വിവരങ്ങൾ സ്ഥിരീകരിക്കും. ആധാർ കാർഡിലെ വിവരങ്ങൾക്ക് എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കിൽ ആധാർ ഒ.ടി.പി (ഒറ്റത്തവണ പാസ് വേർഡ്) ആവശ്യമായി വരും. ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാകും ഒ.ടി.പി അയക്കുക

ജൂലായ് 1 മുതൽ പാൻ കാർഡിന് അപേക്ഷ സമർപ്പിക്കാൻ ആധാർ കാർഡ് നിർബന്ധമാണ്. ആധാർ കാ‍‍‍​‍‍ർഡുകൾ വ്യക്തികൾക്ക് മാത്രമാണ് ലഭിക്കുക. എന്നാൽ 10 അക്കമുള്ള പാൻ നമ്പറുകൾ വ്യക്തികൾക്കും കമ്പനികൾക്കും ലഭിക്കും.

malayalam.goodreturns.in

English summary

Link Aadhaar with PAN Using SMS: IT Department

The Income Tax Department today asked taxpayers to link their Aadhaar number with Permanent Account Number or PAN using an SMS-based facility.
Story first published: Wednesday, May 31, 2017, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X