ജൂണിൽ ജനിച്ചാൽ കോടീശ്വരന്മാരാകുമോ? ഇവ‌‌ർ പറയും അതിന് ഉത്തരം

ജൂൺ മാസത്തിൽ ജനിച്ച കോടീശ്വരന്മാർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂൺ മാസത്തിലാണ് ലോകത്തിലെ ഏറ്റവും ധനികരായ മിക്ക ശതകോടീശ്വരന്മാരുടെയും ജന്മദിനം. ഇവരിൽ ചിലർ വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചവരാണ്. എന്നാൽ മറ്റ് ചിലരാകട്ടെ സ്വന്തം കഠിനാധ്വാനം കൊണ്ട് ജീവിതവിജയം നേടിയവരും. ആരൊക്കെയാണ് ഇവരെന്ന് അറിയണ്ടേ...

1. ​ഗൗതം അദാനി

1. ​ഗൗതം അദാനി

ബിസിനസ്സ് സ്വപ്നം പിന്തുടർന്നപ്പോൾ കോളേജിൽ നിന്ന് വരെ പുറത്താക്കപ്പെട്ട ​ഗൗതം അദാനിയുടെ ജന്മദിനം 1962 ജൂൺ 24നാണ്. 1988 ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ്സ് സംരംഭത്തിന് ഇന്ന് ഒരു വർഷം 12 ബില്യൺ ഡോളറിന്റെ ടേൺ ഓവറുണ്ട്.

2. ലക്ഷ്മി മിത്തൽ

2. ലക്ഷ്മി മിത്തൽ

ഉരുക്ക് രാജാവെന്ന് അറിയപ്പെടുന്ന ലക്ഷ്മി മിത്തൽ 1950 ജൂൺ 15നാണ് ജനിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനിയായ ആർസലർ മിത്തലിന്റെ 38 ശതമാനം ലക്ഷ്മി മിത്തലിന് സ്വന്തമാണ്.

3. കുമാർ ബിർള

3. കുമാർ ബിർള

1995 ൽ അച്ഛൻ ആദിത്യ വിക്രം ബിർള അന്തരിച്ചപ്പോൾ ആദിത്യ ബിർള ഗ്രൂപ്പിന്റെ ചുമതല കുമാർ ബിർളയ്ക്ക് സ്വന്തമായി. ഇദ്ദേഹം ജനിച്ചതും ജൂൺ മാസത്തിൽ തന്നെ. ജൂൺ 14നാണ് കുമാർ ബിർളയുടെ ജന്മദിനം

4. ഡേവിഡ് തോംസൺ

4. ഡേവിഡ് തോംസൺ

ലോകത്തെ പ്രമുഖ മാധ്യമ കമ്പനികളിലൊന്നായ തോംസൺ റോയിട്ടേഴ്സിന്റെ ചെയർമാനാണ് ഡേവിഡ് തോംസൺ. 1957 ജൂൺ 12നാണ് ഇദ്ദേഹം ജനിച്ചത്. 27.2 ബില്യൺ ഡോളറാണ് ഡേവിഡ് തോംസണിന്റെ ആസ്തി.

5. പിയറി ഒമിഡ്യർ

5. പിയറി ഒമിഡ്യർ

ഇ-ബേയുടെ സഹസ്ഥാപകനായ പിയറി ഒമിഡ്യർ ജനിച്ചത് 1967 ജൂൺ 21നാണ്. 1995ൽ ആരംഭിച്ച ഇ-ബേ ഇന്ന് ഓൺലൈൻ ബിസിനസ് രംഗത്തെ വമ്പന്മാരാണ്.

6. ലോറൻസ് ഗ്രാഫ്

6. ലോറൻസ് ഗ്രാഫ്

1938 ജൂൺ 13ന് ലണ്ടനിലെ കിഴക്കൻ മേഖലയിലാണ് ലോറൻസ് ഗ്രാഫ് ജനിച്ചത്. ലോകത്തെ ഏറ്റവും മികച്ച ആഭരണ നിർമ്മാതാക്കളായ ​ഗ്രാഫ് ഡയമണ്ടിന്റെ ഉടമയാണ് ലോറൻസ് ​ഗ്രാഫ്. 1960ൽ വളരെ താഴ്ന്ന നിലയിൽ നിന്ന് വളർന്നു വന്ന കോടീശ്വരനാണ് ഇദ്ദേഹം. 

7. എലോൺ മസ്ക്

7. എലോൺ മസ്ക്

പേപാലിന്റെ സഹസ്ഥാപകനായാണ് എലോൺ മസ്ക് ശ്രദ്ധേയനാകുന്നത്. പിന്നീട് 2003ൽ ടെസ്ലയുടെ സി.ഇ.ഒ ആയതോടെ ബിസിനസ്സ് രം​ഗത്തെ പ്രമുഖനായി മാറി എലോൺ മസ്ക്. 2012ൽ ഫോബ്സിന്റെ ലോകകോടീശ്വരന്മാരുടെ ലിസ്റ്റിലും ഇടം പിടിച്ചു. 1971 ജൂൺ 28നാണ് ഇദ്ദേഹത്തിന്റെ ജനനം.

8. ചൈറുൽ തൻജുങ്

8. ചൈറുൽ തൻജുങ്

ലോകത്തിലെ 359-ാമത്തെ ധനികനായ ചൈറുൽ തൻജുങ് 1962 ജൂൺ 16നാണ് ജനിച്ചത്. സ്വന്തം കഠിനാധ്വാനം കൊണ്ട് വിജയം കൈവരിച്ച തൻജുങ് സി.ടി കോർപ്പിന്റെ തലവനാണ്. റീട്ടെയിൽ, ഹോട്ടൽ, ബാങ്കിംഗ്, അഗ്രി ബിസിനസ്സ് എന്നിങ്ങനെ നിരവധി ബിസിനസ്സുകൾ നടത്തുന്ന ഒരു ഇന്തോനേഷ്യൻ കൂട്ടായ്മയാണ് സി.ടി കോർപ്പ്.

9. ലീ ഷിൻ ചെംഗ്

9. ലീ ഷിൻ ചെംഗ്

ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ കമ്പനികളിലൊന്നായ ഐ.ഒ.ഐ കോർപിൻറെ ചെയർമാനാണ് മലേഷ്യൻ ബിസിനസ് മാഗ്നറ്റായ ലീ ഷിൻ ചെംഗ്. ജൂൺ 3നാണ് അദ്ദേഹത്തിന്റെ ജന്മദിനം.

10. സ്റ്റീവൻ എ. കൊഹെൻ

10. സ്റ്റീവൻ എ. കൊഹെൻ

ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള ഹെഡ്ജ് ഫണ്ട് മാനേജറും ബാങ്കിം​ഗ് സാമ്പത്തിക സേവന കമ്പനിയായ പോയിന്റ് 72 അസറ്റ് മാനേജ്മെന്റിന്റെ സ്ഥാപകനുമാണ് സ്റ്റീവൻ എ. കൊഹെൻ. ജൂൺ 11നാണ് ഇദ്ദേഹത്തിന്റെ ജന്മദിനം.

malayalam.goodreturns.in

English summary

The 10 richest people born in June

June is the birth month of some of the world's richest billionaires. these lucky summer babies were either born with a silver spoon in their mouth or worked hard to get what they have. We count down to the wealthiest.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X