വീട് വയ്ക്കുന്നതിനെക്കുറിച്ച് ഇനി നോ ടെൻഷൻ, ഭവനവായ്പാ നിരക്ക് ഉടൻ കുറയും

ഭവനവായ്പകളുടെ പലിശ നിരക്ക് കുറയാൻ സാധ്യത. ആർ.ബി.ഐയുടെ ചില പ്രഖ്യാപനങ്ങളാണ് ഇതിന് കാരണം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവനവായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഓരോ വായ്പയും ലഭിക്കുമ്പോൾ മാറ്റി വയ്ക്കേണ്ട തുകയുടെ അനുപാതം 0.40 ശതമാനത്തിൽ നിന്ന് 0.25 ആയി കുറച്ചു. 30 ലക്ഷത്തിനും 75 ലക്ഷത്തിനുമിടയിലുള്ള വായ്പകളുടെ റിസ്ക് വെയ്റ്റേജ് 35 ശതമാനമായി കുറച്ചിട്ടുണ്ട്.

വ്യക്തി​ഗത ഭവന വായ്പ നൽകുമ്പോൾ അതിന്റെ റിസ്ക് മറികടക്കാൻ മാറ്റി വയ്ക്കേണ്ടി വരുന്ന തുകയുടെ അനുപാതമായ റിസ്ക് വെയ്റ്റ് കുറച്ചതു വഴി ബാങ്കുകളുടെ പക്കൽ പണലഭ്യത കൂടും. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടെ റിസ്ക് വെയ്റ്റ് 75 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി.

ഭവനവായ്പാ നിരക്കുകളിൽ ഇളവിന് സാധ്യത

30 ലക്ഷത്തിനും 75 ലക്ഷത്തിനുമിടയ്ക്കുള്ള വായ്പകൾക്ക് ജാമ്യ വസ്തുവിന്റെ മൂല്യത്തിന്റെ 80 ശതമാനം വരെ വായ്പ നൽകാമെന്നും ലോൺ ടു വാല്യു വ്യവസ്ഥ പരിഷ്കരിച്ച് ആ‍ർ.ബി.ഐ പറഞ്ഞു.

ഭവന വായ്പ വ്യവസ്ഥകളിലെ ഇളവുകൾ സമീപ ഭാവിയിൽ ഭവന വായ്പ നിരക്കുകൾ കുറയാൻ കാരണമാകുമെന്നാണ് വിവിധ ബാങ്ക് മേധാവികളുടെ വിലയിരുത്തൽ. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ ആർ.ബി.ഐയുടെ തീരുമാനം സ്വാ​ഗതം ചെയ്തിട്ടുണ്ട്.

malayalam.goodreturns.in

English summary

Home Loans To Get Cheaper As RBI Relaxes Norms

To provide a fillip to the housing sector, the Reserve Bank of India (RBI) has relaxed the capital requirement for banks to issue home loans.
Story first published: Thursday, June 8, 2017, 14:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X