നികുതി ഇല്ലാതെ ജീവിക്കാം, ബിസിനസ് ചെയ്യാം...ഈ സ്ഥലങ്ങളാണ് ബെസ്റ്റ്

ജീവിക്കാൻ നികുതി ആവശ്യമില്ലാത്ത ചില രാജ്യങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി നൽകാതെ ഒരു രാജ്യത്ത് ജീവിക്കാനാകുമോ? സംശയിക്കേണ്ട നികുതി ഇല്ലാതെയും വളരെ കുറഞ്ഞ നികുതി നൽകിയും ചില രാജ്യങ്ങളിൽ ജീവിക്കാനാകും. ഏതൊക്കെയാണ് ആ രാജ്യങ്ങൾ എന്നറിയണ്ടേ?

മൊണാക്കോ

മൊണാക്കോ

ലോകത്തെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് മൊണാക്കോ. ഇവിടുത്തെ പൗരന്മാർക്ക് വരുമാന നികുതിയോ മൂലധന നേട്ട നികുതിയോ അല്ലെങ്കിൽ സ്വത്ത് നികുതിയോ നൽകേണ്ടതില്ല. കൂടാതെ ഇവിടുത്തെ പൗരന്മാർക്കും ജീവനക്കാർക്കും സൗജന്യ ആരോ​ഗ്യ സംരക്ഷണവും ​ഗവൺമെന്റ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഇവിടെ സ്ഥിരതാമസമാക്കണമെങ്കിൽ നിങ്ങൾ ഒരു അംഗീകൃത മൊണ​ഗാസ്ക്യോ എംപ്ലോയറോ അംഗീകൃത ബിസിനസ്സ് നടത്തുന്ന ആളോ ആയിരിക്കണം. ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്റവും ചെലവേറിയ സിറ്റികൾ

ബഹറിൻ

ബഹറിൻ

ബഹറിനിൽ ആദായനികുതി ഇല്ല. ഇവിടെ ഷോപ്പിം​ഗിനും നികുതി ഈടാക്കില്ല. ബഹറിനിൽ ജോലി ചെയ്യുന്നവർക്ക് ഡ്രൈവിങ് ലൈസൻസ്, ബാങ്ക് അക്കൗണ്ട്, ഹെൽത്ത് ഇൻഷ്വറൻസ് എന്നിവ ലഭിക്കുന്നതിന് നിങ്ങളുടെ തൊഴിൽ ദാതാവ് തന്നെ റസിഡൻസ് വിസ സംഘടിപ്പിക്കും. ഇങ്ങനെ പോയാൽ ഉടൻ കുത്തുപാളയെടുക്കും ഈ രാജ്യങ്ങൾ!! കാരണം അറിയണ്ടേ??

മാലി ദ്വീപ്

മാലി ദ്വീപ്

മാലിദ്വീപിൽ വരുമാന നികുതിയോ വിൽപ്പന നികുതിയോ ഇല്ല. എന്നാൽ ബിസിനസ്സ് നടത്തുന്നവരിൽ നിന്ന് ലാഭ നികുതി ഈടാക്കും. ഇവിടെ ഒരു റസിഡന്റ് പെർമിറ്റിന് അപേക്ഷിക്കണമെങ്കിൽ നിങ്ങൾക്ക് ഒരു തൊഴിൽ അംഗീകാരം (എംപ്ലോയ്മെന്റ് അപ്രൂവൽ) ആവശ്യമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

സിം​ഗപ്പൂർ

സിം​ഗപ്പൂർ

ഉയർന്ന ശമ്പളവും മെച്ചപ്പെട്ട ജീവിതനിലവാരവുമാണ് സിം​ഗപ്പൂരിലേയ്ക്ക് ആളുകളെ ആകർഷിക്കുന്നത്. ഇവിടെ നികുതി ആരംഭിക്കുന്നത് 2 ശതമാനം മുതലാണ്. ഏറ്റവും ഉയർന്ന വ്യക്തിഗത ആദായനികുതി 20 ശതമാനമാണ്. ഇവിടെ സ്ഥിരതാമസമാക്കുന്നതിന് ഒരു ജോലി വിസ ആവശ്യമാണ്. അത്ഭുതപ്പെടേണ്ട... 2050ൽ ലോകം ഭരിക്കുക ഈ രാജ്യങ്ങളാണ്; ഇന്ത്യ ഏറെ മുന്നിൽ

മൗറീഷ്യസ്

മൗറീഷ്യസ്

മൗറീഷ്യസിന് പുറത്ത് വരുമാനമുള്ളവർക്ക് ഇവിടെ നികുതി നൽകേണ്ടതില്ല. രാജ്യത്തിന് പുറത്തു നിന്നുള്ള നിക്ഷേപകർക്കും പ്രൊഫഷണൽസിനും ഇവിടെ താമസിക്കാൻ റെസിഡൻഷ്യൽ പെർമിറ്റോ തൊഴിൽ പെ‍ർമിറ്റോ ആവശ്യമാണ്. 2018ൽ ബിസിനസ് ചെയ്ത് കാശുകാരാകാം... ബിസിനസിന് പറ്റിയ 30 രാജ്യങ്ങൾ

പനാമ

പനാമ

പനാമയ്ക്കു പുറത്ത് വരുമാനമുള്ളവർക്ക് ഇവിടെ താമസിക്കുന്നതിന് നികുതി നൽകേണ്ടതില്ല. വെള്ള മണൽ ബീച്ചുകളും ഉഷ്ണമേഖലാ കാലാവസ്ഥയുമുള്ള ഇവിടെ വസ്തുക്കൾക്ക് വളരെ വിലക്കുറവാണ്. കുറഞ്ഞ ചെലവിൽ ആരോഗ്യ പരിരക്ഷയും ലഭിക്കും. പനാമയിൽ ജോലി നേടുന്നവർക്കും ഇവിടെ താമസിക്കുന്നതിനുള്ള പി.ഒ.എം വിസ ലഭിക്കും. കേട്ടാൽ നിങ്ങൾ ഞെട്ടും... 2018ൽ നശിക്കാൻ പോകുന്ന രാജ്യങ്ങൾ ഇവയാണ്!!!

malayalam.goodreturns.in

English summary

Best Countries To Live And Less Tax

Ever wondered where you can pay little or no tax and still live an amazing life? Here are 20 of those countries.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X