പശുവിനെ വേണോ? ഓൺലൈനിൽ ബുക്ക് ചെയ്യൂ, പശു വീട്ടിലെത്തും !!!

തെലുങ്കാനയിൽ പശുവിനെ ഇനി ഓൺലൈനിലൂടെയും വാങ്ങാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈനായി മൊബൈൽ ഫോണും വസ്ത്രങ്ങളും മറ്റും വാങ്ങുന്നത് ഇന്ന് പതിവാണ്. എന്നാൽ കന്നുകാലികളെ വരെ ഇങ്ങനെ വാങ്ങാമെന്നായാലോ. അതെ...തെലുങ്കാനയിലെ കർഷകർക്ക് ഇനി ഓൺലൈനായി കന്നുകാലികളെ വാങ്ങാനും വിൽക്കാനും സാധിക്കും. തെലുങ്കാന സർക്കാ‍ർ ഇതിനുള്ള വെബ്സൈറ്റ് ആരംഭിച്ചു കഴിഞ്ഞു.

പുതിയ നിയമങ്ങൾ ബാധകം

പുതിയ നിയമങ്ങൾ ബാധകം

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) പിന്തുണയോടെ വികസിപ്പിച്ച വെബ്സൈറ്റ് മൃ​ഗസംരക്ഷണ വകുപ്പ് സ്പെഷ്യൽ ചീഫ് സെക്രട്ടറി സുരേഷ് ചന്ദയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സർക്കാരിന്റെ പുതിയ കന്നുകാലി നിയമങ്ങൾ മൃഗങ്ങളുടെ ഓൺലൈൻ വില്പനയ്ക്കും ബാധകമായിരിക്കും.

ആഴ്ച്ചതോറും ഇനി ചന്തകളിലെത്തിക്കേണ്ട

ആഴ്ച്ചതോറും ഇനി ചന്തകളിലെത്തിക്കേണ്ട

കാലികളെ വിൽക്കാനായി ആഴ്ചതോറും ചന്തകളിലേയ്ക്ക് കൊണ്ടു വരുന്നത് വഴി മൃഗങ്ങൾക്ക് ശാരീരികമായി ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. കൂടാതെ കർഷകർക്ക് യാത്രാ ചെലവ്, വേതന നഷ്ടം എന്നിവയുണ്ടാകുന്നതും വെബ്സൈറ്റ് തുറന്നതോടെ പരിഹരിക്കാനാകും. പശുക്കൾക്ക് മികച്ച വില ലഭിക്കുകയും ചെയ്യും.

രജിസ്റ്റർ ചെയ്യാവുന്ന പരിധി

രജിസ്റ്റർ ചെയ്യാവുന്ന പരിധി

വെബ്സൈറ്റിൽ ഒരു തവണ വില്പനയ്ക്കായി രജിസ്റ്റർ ചെയ്യാൻ കഴിയുന്ന മൃഗങ്ങളുടെ എണ്ണത്തിന്റെ പരിധി അഞ്ച് ആണ്. വെബ്സൈറ്റിലെ ഓരോ രജിസ്ട്രേഷനും 30 ദിവസത്തേക്ക് മാത്രമായിരിക്കും. അതിന് ശേഷം തനിയേ നീക്കം ചെയ്യപ്പെടും.

പശുവിനെ മാത്രമല്ല പട്ടിയെ വരെ വാങ്ങാം

പശുവിനെ മാത്രമല്ല പട്ടിയെ വരെ വാങ്ങാം

എരുമകൾ, കാളകൾ, പശുക്കൾ, നായ്ക്കൾ, ആടുകൾ, ചെമ്മരിയാടുകൾ എന്നിവയെയും ഈ വെബ്സൈറ്റ് വഴി വാങ്ങാനും വിൽക്കാനുമാകും.

ഐഡന്റിന്റി സംവിധാനം

ഐഡന്റിന്റി സംവിധാനം

കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കന്നുകാലികൾക്ക് ഐഡന്റിറ്റി സംവിധാനം ആരംഭിക്കുന്നതിനെക്കുറിച്ച് നിർദ്ദേശിച്ചിരുന്നു പ്രായം, ഇനം, ലൈംഗികത, ഉയരം, ശരീരത്തിന്റെ നിറം, കൊമ്പുകൾ, വാൽ, പ്രത്യേക അടയാളങ്ങൾ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിലൂടെ രേഖപ്പെടുത്താനാകും. ഇതുവഴി അന്തർ സംസ്ഥാന - അന്തർദേശീയ കന്നുകാലി കടത്തലിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാനാകും.

malayalam.goodreturns.in

English summary

Cattle market goes online in Telangana: Govt launches website for farmers to buy and sell cattle

The Telangana government launched the website on Monday to facilitate the buying and selling of cattle online.
Story first published: Thursday, June 15, 2017, 10:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X