നിങ്ങളുടെ പുതിയ എസ്ബിഐ ഐഎഫ്എസ്സി കോഡ് ഏതെന്ന് അറിയണ്ടേ?

എസ്ബിടി ഐഎഫ്എസ്സി കോ‍ഡ് എങ്ങനെ എസ്ബിഐ ഐഎഫ്എസ്സി കോ‍ഡ് ആക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്.ബി.ടി ശാഖകൾ എസ്.ബി.ഐ ആയതോടെ പണം അയയ്ക്കുന്നതിനുള്ള ഐഎഫ്എസ്സി കോഡിന്റെ കാര്യത്തിൽ ഇടുപാടുകാർ ആശയക്കുഴപ്പത്തിൽ. എന്നാൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്നും അതത് ശാഖകളുമായി ബന്ധപ്പെട്ടാൽ ഐഎഫ്എസ്സി കോഡ് വ്യക്തമായി പറഞ്ഞു തരുമെന്നും എസ്.ബി.ഐ അറിയിച്ചു.

 

ജൂൺ 30 വരെ എസ്.ബി.ടിയുടെ ഐഎഫ്എസ്സി കോ‍ഡ് നിങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണ്. എന്നാൽ അതിനുശേഷം പണമയയ്ക്കാൻ പുതിയ ഐഎഫ്എസ്സി കോഡ് ആവശ്യമാണ്.

 
നിങ്ങളുടെ പുതിയ എസ്ബിഐ ഐഎഫ്എസ്സി കോഡ് ഏതെന്ന് അറിയണ്ടേ?

എസ്.ബി.ഐയുടെയും എസ്.ബി.ടിയുടെയും ബ്രാഞ്ച് കോഡുകളുടെ അക്കങ്ങളുടെ എണ്ണം വ്യത്യസ്തമാണ്. എസ്.ബി.ഐ ബ്രാഞ്ച് കോഡിന് 5 അക്കങ്ങളാണുള്ളത്. എന്നാൽ എസ്.ബി.ടി ബ്രാഞ്ച് കോഡ് നാല് അക്കങ്ങൾ ചേർന്നതാണ്. ബ്രാഞ്ച് കോഡിന്റെ പിന്നിൽ എസ്.ബി.ഐ.എൻ എന്നു കൂടി ചേർത്താൽ ഐഎഫ്എസ്സി കോഡിന്റെ പകുതിയായി.

നിങ്ങളുടേത് എസ്.ബി.ടി ബ്രാഞ്ച് കോഡ് ആണെങ്കിൽ ആ നമ്പറിന് മുമ്പ് 7 കൂടി ചേർക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ബ്രാഞ്ച് കോഡ് 1234 ആണെന്നിരിക്കട്ടെ. 7 കൂടി ചേർക്കുമ്പോൾ നമ്പർ 71234 എന്നാകും. ഇനി ഈ നമ്പറിന് മുന്നിൽ എസ്.ബി.ഐ.എൻ എന്നുകൂടി ചേർക്കണം. അപ്പോൾ SBIN71234 എന്നായി.

11 അക്കങ്ങളാണ് ഐഎഫ്എസ്സി കോഡിന് വേണ്ടത്. എന്നാൽ SBIN71234 എന്ന നമ്പറിൽ 9 അക്കങ്ങളാണുള്ളത്. 11 അക്കം തികയ്ക്കാനായി എസ്.ബി.ഐ.എൻ എന്നതിനുശേഷം രണ്ട് പൂജ്യം കൂടി ചേർക്കണം അപ്പോൾ SBIN0071234 എന്നാകും. ഈ രീതിയിൽ നിങ്ങളുടെ ഐഎഫ്എസ്സി കോ‍‍ഡ‍് കണ്ടെത്താനാകും.

malayalam.goodreturns.in

English summary

SBT account holders, know how to find out your new IFSC code

The account holders can continue using the old codes until June 30 but it is better to switch to the new codes as early as possible, the SBI has advised.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X