പെട്രോളിനും ഡീസലിനും വില കുറച്ചു; ഇന്നു മുതൽ ദിവസേന വില മാറ്റം, പുതുക്കിയ വില അറിയാൻ ആപ്

പെട്രോൾ, ഡീസൽ വില ദിവസേന മാറ്റാനുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോൾ വില ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും കുറച്ചു. ഇന്ധനവില ദിവസേന മാറ്റാനുള്ള തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ ആറിന് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞത്. ഈ വില നാളെ രാവിലെ ആറ് വരെ നിലനിൽക്കും. നാളെ പുതിയ നിരക്കിലായിരിക്കും പെട്രോളും ഡീസലും വിൽക്കുക.

നിരക്ക് മാറ്റം രാവിലെ ആറിന്

നിരക്ക് മാറ്റം രാവിലെ ആറിന്

പെട്രോളിന്റെയും ഡീസലിന്റെയും നിരക്കു മാറ്റം അർദ്ധരാത്രിയിൽ പ്രാബല്യത്തിൽ വരുന്ന പതിവ് ഇതോടെ മാറി. ഇനി മുതൽ എണ്ണക്കമ്പനികൾ രാവിലെ ആറിനാണ് അതത് ദിവസത്തെ നിരക്ക് പ്രഖ്യാപിക്കുന്നത്. ഏതാനും പൈസയുടെ വ്യത്യാസം മാത്രമാകും ഓരോ ദിവസവും ഉണ്ടാകുക.

നിരക്ക് അറിയുന്നതെങ്ങനെ?

നിരക്ക് അറിയുന്നതെങ്ങനെ?

വെബ്സൈറ്റ്, എസ്.എം.എസ്, മൊബൈൽ ആപ് എന്നിവ വഴി ഓരോ ദിവസത്തെയും പുതുക്കിയ നിരക്കുകൾ അറിയാൻ സാധിക്കും.

വെബ്സൈറ്റ്

വെബ്സൈറ്റ്

uat.indianoil.co.in/ROLocator എന്ന വെബ്സൈറ്റ് വഴി തൊട്ടടുത്ത റീട്ടെയ്ൽ ഡീലറുടെ വിവരങ്ങളും വിലനിലവാരവും അറിയാം.

എസ്.എം.എസ്

എസ്.എം.എസ്

92249 92249 എന്ന മൊബൈൽ നമ്പറിലേയ്ക്ക് എസ്.എം.എസ് അയച്ചും അതത് ദിവസത്തെ പെട്രോൾ, ഡീസൽ വില അറിയാനാകും.

മൊബൈൽ ആപ്

മൊബൈൽ ആപ്

Fuel​IOC- Indian Oil എന്ന ആപ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഈ ആപ് ഉപയോ​ഗിച്ച് തൊട്ടടുത്ത പെട്രോൾ ബങ്കിലെ വില നിലവാരം അറിയാം.

കൺട്രോൾ റൂം

കൺട്രോൾ റൂം

വിലമാറ്റം നിരീക്ഷിക്കാൻ ഇന്ത്യൻ ഓയിൽ കോ‌‍ർപറേഷൻ രാജ്യത്ത് 87 കൺട്രോൾ റൂമുകൾ തുറക്കും. എന്നാൽ പുതിയ സംവിധാനം നടപ്പിലായതോടെ പമ്പുടമകളും ഉപഭാക്താക്കളും ആശങ്കയിലാണ്.

ഓട്ടോമേഷൻ സംവിധാനം

ഓട്ടോമേഷൻ സംവിധാനം

എണ്ണക്കമ്പനികൾ തന്നെ അവരുടെ ഓഫീസിൽ ഇരുന്ന് പെട്രോൾ പമ്പുകളിലെ വില മാറ്റുന്ന രീതിയാണ് ഓട്ടോമേഷൻ സംവിധാനം. എന്നാൽ കേരളത്തിലെ മിക്ക പമ്പുകളിലും ആ സംവിധാനമില്ല. അതിനാൽ ഓരോ ദിവസവും പമ്പ് ഉടമയോ ജീവനക്കാരോ വേണം പാസ് വേഡ് ഉപയോഗിച്ച് ആ ദിവസത്തെ വില മാറ്റാൻ

malayalam.goodreturns.in

English summary

Petrol, Diesel Prices Revised As Daily Changes Begin. How To Check Rates

Petrol and diesel rates were cut today as part of a new system of daily price changes in petroleum products, in a shift from fortnightly price revisions.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X