ജിഎസ്ടി: ട്രെയിൻ ടിക്കറ്റ് നിരക്ക് ഉടൻ കൂടും

ജിഎസ്ടി നടപ്പിലാകുന്നതോടെ ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടാകും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരക്ക് സേവന നികുതി (ജി.എസ്.ടി) ജൂലൈ ഒന്ന് മുതൽ നിലവിൽ വരുന്നതോടെ ട്രെയിൻ ടിക്കറ്റ് നിരക്ക് അൽപ്പം കൂടും. എസി, ഫസ്റ്റ് ക്ലാസ് യാത്രാ ടിക്കറ്റുകളുടെ നിരക്കാണ് കൂടുക.

 

ജിഎസ്ടി നടപ്പിലാക്കുന്നതോടെ ട്രെയിൽ ടിക്കറ്റിന്റെ സേവന നികുതി 4.5 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയരും. എസി, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്ക് മാത്രമാണ് സർവീസ് ടാക്സുള്ളത് .

 
ജിഎസ്ടി: ട്രെയിൻ ടിക്കറ്റ് നിരക്ക് ഉടൻ കൂടും

ഒരു ടിക്കറ്റിന് 2000 രൂപയാണ് ഇപ്പോഴുള്ള നിരക്കെങ്കിൽ അടുത്ത മാസം മുതൽ ഒരു യാത്രക്കാരൻ 2010 രൂപ നൽകേണ്ടി വരും. പുതിയ നികുതി പരിഷ്കാരം സുഗമമാക്കാനും മാറ്റം ഉറപ്പുവരുത്താനും റെയിൽവേ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

ജിഎസ്ടി രജിസ്ട്രേഷൻ പാൻ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. റെയിൽവേയ്ക്ക് ഇതിനോടകം തന്നെ പാൻ ലഭിച്ചു കഴിഞ്ഞു. റെയിൽവേയുടെ പ്രധാന ഇടപാടുകളെല്ലാം തന്നെ കമ്പ്യൂട്ടർവത്കരിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ മാത്രമാണ് ഓഫ് ലൈനായി ചെയ്യുന്നത്. അവയെ ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികളും നടന്നു വരികയാണെന്ന് റെയിൽവേ അധികൃതർ പറയുന്നു.

malayalam.goodreturns.in

English summary

GST Effect: AC, First Class Train Fares To Go Up Marginally

Gearing up for the GST roll-out from from July 1, the Railways has appointed nodal officer in each state to ensure smooth transition into the new single tax regime.
Story first published: Thursday, June 22, 2017, 13:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X