ജിഎസ്ടി ഇഫക്ട്: റോയൽ എൻഫീൽഡിന് വമ്പിച്ച വിലക്കുറവ്; മാർബിൾ, ഗ്രാനൈറ്റ് വില കുതിച്ചുയരും

ജിഎസ്ടി നടപ്പാക്കുന്നതിന് മുന്നോടിയായി റോയൽ എൻഫീൽഡ് ബൈക്കുകൾ ഡിസ്കൌണ്ട് നിരക്കിൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി (ചരക്കു സേവന നികുതി) നടപ്പാക്കുന്നതിന്റെ ഭാഗമായി നിരവധി വാഹന കമ്പനികൾ ഡിസ്കൗണ്ടുകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ യുവാക്കളുടെ ആവേശമായ റോയൽ എൻഫീൽഡാണ് ബൈക്കുകൾക്ക് വമ്പിച്ച വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഡിസ്കൗണ്ട്

ഡിസ്കൗണ്ട്

ജിഎസ്ടി വരുന്നതോടെ 350 സിസി വരെയുള്ള ബൈക്കുകളുടെ നികുതി 28 ശതമാനമാണ്. മുമ്പ് ഇത് 30 ശതമാനം ആയിരുന്നു. ഈവിഭാഗത്തിൽ ഉൾപ്പെടുന്ന റോയൽ എൻഫീൽഡ് മോഡലുകളായ ക്ലാസിക്ക് 350, ബുലറ്റ് 350, ബുള്ളറ്റ് ഇഎസ് എന്നിവയ്ക്കാണ് കമ്പനി ഇപ്പോൾ ഡിസ്കൗണ്ടുകൾ നൽകുന്നത്.

വില കൂടും

വില കൂടും

350 സിസിയിൽ കൂടുതലുള്ള മോട്ടോർസൈക്കിളുകൾക്ക് ജൂലൈ ഒന്നു മുതൽ വില കൂടും. ക്ലാസിക് 500, ബുള്ളറ്റ് 500, കോണ്ടിനെന്റൽ ജിടി, തണ്ടർബേർഡ് 500, ഹിമാലയൻ തുടങ്ങിയവയാണ് റോയൽ എൻഫീൽഡിന്റെ 350 സിസിയിൽ കൂടുതലുള്ള മോഡലുകൾ. ഇവയുടെ വില ജിഎസ്ടി നടപ്പിലാക്കുന്നതോടെ വർദ്ധിക്കും.

ബജാജ് ബൈക്കിനും വിലക്കുറവ്

ബജാജ് ബൈക്കിനും വിലക്കുറവ്

ബജാജ് ബൈക്കുകൾക്ക് 4,500 രൂപ വരെയാണ് കമ്പനി ഇളവ് നൽകുന്നത്. വാങ്ങുന്ന മോട്ടോർ സൈക്കിളിന്റെ മോഡലും സംസ്ഥാനവും ആശ്രയിച്ചായിരിക്കും 4,500 രൂപ വരെയുള്ള വിലക്കുറവ്.

ആ‍ഡംബര കാറുകൾക്ക് വില കുറയും

ആ‍ഡംബര കാറുകൾക്ക് വില കുറയും

ആ‍ഡംബര കാറുകൾക്ക് 28% ജിഎസ്ടിയും 15% സെസ്സും ചേർന്നാലും നിലവിലുള്ള വിലയേക്കാൾ 1.5- 4.5% കുറവായിരിക്കാനാണ് സാദ്ധ്യത. അതിനാൽ കാർ കമ്പനികൾ പഴയ സ്റ്റോക്ക് വിറ്റ് തീർക്കാനായി വൻ ഡിസ്കൗണ്ടുകളാണ് നൽകുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട, ടാറ്റ മോട്ടോഴ്സ്, ഫോർഡ്, ഫോക്സ്വാ​ഗൺ തുടങ്ങിയ കാറുകളുടെ വിവിധ മോഡലുകളാണ് ഡിസ്കൗണ്ട് നിരക്കിൽ വിറ്റഴിക്കുന്നത്.

ബെൻസിന് 7 ലക്ഷം കുറവ്

ബെൻസിന് 7 ലക്ഷം കുറവ്

ബെൻസിന്റെ ഇന്ത്യയിൽ നിർമ്മിക്കുന്ന 9 മോഡലുകൾക്കാണ് വിലയിളവ് നൽകിയിരിക്കുന്നത്. സി.എൽ.എയ്ക്ക് 1.4 ലക്ഷം രൂപയാണ് ഇളവ്. മേബാക് എസ് 500 മോഡലിന് 7 ലക്ഷം രൂപ വരെയാണ് വിലക്കുറവ്.

ഔഡിക്ക് 10 ലക്ഷം വരെ വിലക്കുറവ്

ഔഡിക്ക് 10 ലക്ഷം വരെ വിലക്കുറവ്

ഔഡി എ3 സെഡാന് 50000 മുതൽ ഒന്നര ലക്ഷം വരെ ഇളവ് ലഭിക്കും. എന്നാൽ എ8 സെഡാന് 10 ലക്ഷം രൂപയാണ് കമ്പനി ഇളവ് നൽകിയിരിക്കുന്നത്. മറ്റ് മോഡലുകളുടെ വിലയിളവ് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ബി.എം.ഡബ്ല്യൂ 12% കിഴിവ്

ബി.എം.ഡബ്ല്യൂ 12% കിഴിവ്

ബി.എം.ഡബ്ല്യൂ 12% വിലക്കുറവ് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ പലിശ നിരക്കും സൗജന്യ സർവ്വീസ് പാക്കേജും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഏതൊക്കെ മോഡലുകൾക്കാണ് ഓഫർ ബാധകമെന്ന് വ്യക്തമല്ല.

​ഗ്രാനൈറ്റും മാർബിളും തൊട്ടാൽ പൊള്ളും

​ഗ്രാനൈറ്റും മാർബിളും തൊട്ടാൽ പൊള്ളും

ചരക്ക് സേവന നികുതി യാഥാർത്ഥ്യമാകുന്നതോടെ ​ഗ്രാനൈറ്റിന്റെയും മാ‍ർബിളിന്റെയും നികുതി കുതിച്ചുയരും. നിലവിൽ 14.5 ശതമാനമുള്ള നികുതി 28 ശതമാനമായാണ് ഉയരുക. നികുതി കുറയ്ക്കണമെന്ന ആവ‌ശ്യവുമായി വ്യാപാരികളും ക്വാറി ഉടമകളും രം​ഗത്തെത്തിയിരുന്നെങ്കിലും ആഡംബര സൗകര്യങ്ങളൊരുക്കുന്നുവെന്ന കാരണത്താൽ ​ഗ്രാനൈറ്റിന്റെയും മാർബിളിന്റെയും നികുതി കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

വസ്ത്രവിപണി

വസ്ത്രവിപണി

വസ്ത്ര വിപണന രം​ഗത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം തന്നെ വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. അലെൻ സോളി, വുഡ്‌ലാൻഡ്സ്, ലീവൈ തുടങ്ങിയ ബ്രാൻഡുകൾ ഡിസ്കൗണ്ടുകൾ നൽകാൻ മത്സരിക്കുകയാണ്. വുഡ്‌ലാൻഡ്സ് അതിന്റെ ചില ഉൽപന്നങ്ങൾക്ക് 40% വരെയാണ് നിലവിൽ ഇളവുനൽകുന്നത്. ലീവൈ പല നഗരങ്ങളിലും ഒന്നെടുത്തുത്താൽ ഒന്ന് ഫ്രീ എന്ന നിരക്കിലാണ് സാധനങ്ങൾ വിറ്റഴിക്കുന്നത്.

പാദരക്ഷകൾ

പാദരക്ഷകൾ

പാദരക്ഷകൾക്കും വമ്പിച്ച വിലക്കുറവാണ് ബ്രാൻഡഡ് കമ്പനികൾ നൽകുന്നത്. റീബക്, ബാറ്റാ തുടങ്ങിയ കമ്പനികൾ 50% വരെ ഡിസ്കൗണ്ട് നൽകുന്നുണ്ട്.

malayalam.goodreturns.in

English summary

Royal Enfield announce GST-linked discounts on its motorcycles

The implementation of GST (Gods and Services Tax) has led many automobile companies to offer discounts on their products to customers. Motorcycle manufacturer Royal Enfield has now jumped onto the bandwagon and is offering discounts on certain motorcycles to its customers across.
Story first published: Thursday, June 22, 2017, 12:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X