പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാം ജൂൺ 30 വരെ

പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസരം ജൂൺ 30 വരെ മാത്രം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റദ്ദാക്കിയ 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ പ്രവാസികൾക്ക് അനുവദിച്ച സമയം ജൂൺ 30ന് അവസാനിക്കും. ആറു മാസത്തിലധികമായി വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാ‍ർക്കാണ് 2017 ജൂൺ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ റിസ‍ർവ് ബാങ്ക് അനുവദിച്ചിരുന്നത്. എന്നാൽ ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കൂ.

 

റിസര്‍വ് ബാങ്കിന്റെ സോണല്‍ ഓഫീസുകളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, റീജിയണല്‍ ഓഫീസായ പുനെ എന്നിവിടങ്ങളില്‍ മാത്രമാണ് പഴയ നോട്ടുകള്‍ മാറാന്‍ അവസരമുളളൂ. ഇതിനായി പാസ്പോർട്ട്, ഇമിഗ്രേഷൻ സ്റ്റാമ്പ്, തിരിച്ചറിയൽ രേഖ, സത്യവാങ്മൂലം, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ ബാങ്കുകളിൽ സമ‍ർപ്പിക്കുകയും വേണം.

 
പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാം ജൂൺ 30 വരെ

നോട്ട് മാറ്റിയെടുക്കുന്നയാൾ എൻആ‍ർഐ ആണ് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പാസ്പോ‍ർട്ട് ആവശ്യപ്പെടുന്നത്. 25000 രൂപ വരെയാണ് ഇത്തരത്തിൽ മാറ്റിയെടുക്കാൻ സാധിക്കൂ.

നോട്ട് നിരോധനം ഏ‍ർപ്പെടുത്തിയപ്പോൾ പഴയ നോട്ടുകൾ മാറ്റാനുള്ള അവസാന തീയതി മാ‍ർച്ച് 31 വരെയായിരുന്നു. പിന്നീട് ഇത് ഡിസംബർ 31ലേയ്ക്ക് ചുരുക്കിയിരുന്നു. എന്നാൽ എൻആ‍ർഐകൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാവുന്ന അവസാന തീയതി ജൂൺ 30 ആണ്.

malayalam.goodreturns.in

English summary

NRIs can exchange old notes till June 30

nris can handover the old notes for new ones at the central bank offices any time before June 30, 2017.
Story first published: Saturday, June 24, 2017, 15:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X