മുകേഷ് അംബാനിയ്ക്ക് അന്നും ഇന്നും ഒരേ ശമ്പളം!!! എത്രയാണെന്നറിയണ്ടേ ???

മുകേഷ് അംബാനിയുടെ ശമ്പളത്തിൽ കഴിഞ്ഞ 9 വർഷമായി മാറ്റമില്ല.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മുൻനിരക്കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ കോടീശ്വരന്മാരിലൊരാളുമായ മുകേഷ് അംബാനിയ്ക്ക് കഴിഞ്ഞ 9 വർഷമായി ഒരേ ശമ്പളമാണ്. എന്നാൽ ഈ ശമ്പളം എത്രയാണെന്നറിയണ്ടേ?? 15 കോടിയാണ് മുകേഷ് അംബാനിയ്ക്ക് ഒരു വർഷം ലഭിക്കുന്ന ശമ്പളം.

എന്നാൽ കമ്പനിയിലെ മുഴുവൻ സമയ ഡയറക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചപ്പോഴും മുകേഷ് അംബാനി ശമ്പളം മാത്രം വർദ്ധിപ്പിച്ചില്ല. അദ്ദേഹത്തിന്റെ തന്നെ താത്പര്യപ്രകാരമാണ് ശമ്പളം വർദ്ധിപ്പിക്കാത്തത്.

മുകേഷ് അംബാനിയ്ക്ക് അന്നും ഇന്നും ഒരേ ശമ്പളം!!!

2008- 2009 കാലത്താണ് മുകേഷ് അംബാനിയുടെ ശമ്പളം 15 കോടിയിലെത്തിയത്. ഇപ്പോൾ ശമ്പളം 38.75 കോടിയായി ഉയർത്താൻ ഓഹരി ഉടകളുടെ അനുമതിയുണ്ട്. എന്നിട്ടും മുകേഷ് അംബാനി ശമ്പളം ഉയർത്തിയിട്ടില്ല.

കമ്പനിയുടെ മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നികിൽ മെസ്വാനിയുടെ ശമ്പളം 14.42 കോടിയിൽ നിന്ന് 16.58 കോടിയിലേയ്ക്കും ഹിതാൽ മെസ്വാനിയുടേത് 14.41 കോടയിൽ നിന്ന് 16.58 കോടിയിലേയ്ക്കും ഉയർത്തിയിട്ടുണ്ട്.

malayalam.goodreturns.in

Read more about: salary ശമ്പളം
English summary

Mukesh Ambani keeps annual salary unchanged at Rs 15 crore

Reliance Industries' Chairman and Managing Director Mukesh Ambani kept his annual salary capped at Rs 15 crore for the ninth year on the trot and did not even take stock options that were given to other board directors.
Story first published: Thursday, June 29, 2017, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X