വരുമാനം ഇനി മറച്ചുവയ്ക്കാനാകില്ല; ജിഎസ്ടി - പാൻ കാർഡ് ബന്ധിപ്പിക്കൽ ഉടൻ

ജിഎസ്ടിയും പാൻ കാർഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുമാനം മറച്ചു വച്ച് ഇനി നികുതി വെട്ടിപ്പ് നടത്താമെന്ന് കരുതേണ്ട. കാരണം ചരക്ക് സേവന നികുതിയും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുകയാണ് കേന്ദ്രസർക്കാരിന്റെ അടുത്ത നീക്കം. ഇതോടെ ആർക്കും വരുമാനം മറച്ചു വയ്ക്കാൻ പറ്റാതാകും.

ഇപ്പോൾ പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം പാൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിയായ ജിഎസ്ടി കൂടി പാനുമായി ബന്ധിപ്പിച്ചാൽ വ്യാപാരമേഖലയിൽ ഓരോരുത്തരും ഉണ്ടാക്കുന്ന വരുമാനം ആദായ നികുതി വകുപ്പിന് കണ്ടെത്താൻ വളരെ എളുപ്പമാണ്.

വരുമാനം ഇനി മറച്ചുവയ്ക്കാനാകില്ല; ജിഎസ്ടി - പാൻ ബന്ധനം ഉടൻ

നിലവിൽ വ്യാപാരമേഖലയിൽ ഓരോഘട്ടത്തിലുമുണ്ടാകുന്ന വരുമാനം നിർണയിക്കാൻ സംവിധാനമില്ല. എന്നാൽ പാനും ജിഎസ്ടിയും ബന്ധിപ്പിച്ചാൽ ഓരോ ഘട്ടത്തിലും വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭവും അതുവഴി മൊത്ത വരുമാനവും കണ്ടെത്താം.

നികുതി വെട്ടിപ്പുകൾ തടയുകയും ജിഎസ്ടി പണമടയ്ക്കലിൽ കൃത്യത വരുത്തുകയുമാണ് ജിഎസ്ടി - പാൻ കാർഡ് ബന്ധനത്തിന്റെ ലക്ഷ്യം. ഇതുവഴി അഴിമതി നിയന്ത്രിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

malayalam.goodreturns.in

English summary

Centre to integrate GST with PAN to curb tax evasion: How it will work

With the advent of goods and services tax (GST), the Centre is now planning to integrate the direct and indirect taxation systems for all indirect taxpayers by linking the GST number with the permanent account number (PAN) issued by the income tax department.
Story first published: Saturday, July 1, 2017, 15:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X