English हिन्दी ಕನ್ನಡ தமிழ் తెలుగు

സ്വർണവിലയിൽ വീണ്ടും ഇടിവ്

Posted By:
Subscribe to GoodReturns Malayalam

കൊച്ചി: സ്വർണവില പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2690 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 21600 രൂപയായിരുന്നു സ്വർണവില. ​ഗ്രാമിന് 2700 രൂപയും.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്നത്തേത്. ജൂണിൽ സ്വർണവില ഇതിലും താഴ്ന്നിരുന്നു. 21,480 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഏറ്റവും കൂടിയ നിരക്ക് 22,120 രൂപയും.

സ്വർണവിലയിൽ വീണ്ടും ഇടിവ്

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര വിപണിയെ ബാധിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ജിഎസ്ടിയും സ്വ‍‍ർണത്തിന്റെ വിലയിടിവിന് കാരണമാണ്.

ഈ മാസം ആദ്യം മുതൽ സ്വ‍‍ർണ വിപണിയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ കേരളത്തിൽ സ്വർണവില വീണ്ടും കുറയാനാണ് സാധ്യത.

malayalam.goodreturns.in

English summary

gold price again declined

gold price again declined 80 rupees.
Story first published: Friday, July 7, 2017, 14:25 [IST]
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC