സൂപ്പ‌ർ ബൈക്കുകൾ സ്വന്തമാക്കാം ഇനി വളരെ എളുപ്പത്തിൽ...ആക്സിസ് ബാങ്ക് ഉണ്ടല്ലോ...

സൂപ്പ‌ർ ബൈക്കുകൾ വാങ്ങാൻ ആക്സിസ് ബാങ്ക് ലോൺ നൽകുന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂപ്പ‍ർ ബൈക്കുകൾ എന്നും യുവാക്കളുടെ ഹരമാണ്. അവ സ്വന്തമാക്കാനായാൽ ലോകം കീഴടക്കിയ സന്തോഷവും. കൈയിൽ കാശില്ലാത്തതാണ് പലരെയും ബൈക്കുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇനി മുതൽ അക്കാര്യത്തെക്കുറിച്ച് ഓ‍ർക്കേണ്ട. കാരണം ആക്സിസ് ബാങ്കിന്റെ പുതിയ വായ്പാ പദ്ധതി അനുസരിച്ച് സൂപ്പ‍ർ ബൈക്കുകൾക്ക് 95 ശതമാനം വരെ വായ്പ അനുവദിക്കും.

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്ക്

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. 500 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയുള്ള വാഹനങ്ങൾക്കാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. ബൈക്ക് വാങ്ങുന്നതിന് ആവശ്യമായ തുകയുടെ 95 ശതമാനം വരെ ബാങ്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഹാർലി ഡേവിഡ്സൺ സ്വന്തമാക്കാം...

ഹാർലി ഡേവിഡ്സൺ സ്വന്തമാക്കാം...

ഇന്ത്യയിലെ യുവാക്കളിലധികവും ഹാർലി ഡേവിഡ്സൺ, ട്രൈംഫ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ഉപഭോക്താക്കൾക്ക് ബാങ്ക് ഇത്തരം ഒരു അവസരം ഉണ്ടാക്കി കൊടുത്തതെന്ന് ആക്സിസ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ട‍ർ രാജീവ് ആനന്ദ് പറഞ്ഞു.

ബൈക്കിം​ഗ് മേഖല

ബൈക്കിം​ഗ് മേഖല

അടുത്ത മൂന്നു വർഷങ്ങളിൽ ബൈക്കിം​ഗ് മേഖലയിൽ 30 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടൽ. ഉയർന്ന ഉപഭോക്തൃ ചെലവും ഉയർന്ന ആസ്തികളുള്ളവരുടെ ജനസംഖ്യയും ബൈക്കിം​ഗ് രം​ഗത്തെ വള‍‍ർച്ചയ്ക്ക് കാരണമാകും.

പ്രായം

പ്രായം

ഇത്തരം ബൈക്കുകൾ വാങ്ങുന്നവരുടെ ശരാശരി പ്രായം രണ്ട് വർഷം മുമ്പ് 40കളിൽ നിന്ന് 30 ആയി കുറഞ്ഞിരുന്നു. ബൈക്ക് സവാരിക്കും സാഹസിക ബൈക്കിം​ഗിനുമൊക്കെയാണ് ഇവ‍ർ സൂപ്പ‍‍ർ ബൈക്കുകൾ തിരഞ്ഞെടുക്കുന്നത്.

malayalam.goodreturns.in

English summary

Want To Buy A Super Bike? This Loan Funds 95% Of Costs

As the higher engine displacement 'super bikes' catch fancy of the Indian consumer, Axis Bank on Wednesday introduced a special loan product, offering to fund up to 95 per cent of the costs.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X