ദിലീപിന്റെ അറസ്റ്റ്: സിനിമ മേഖലയ്ക്ക് നഷ്ടം കോടികൾ; നിർമ്മാതാക്കൾക്ക് എട്ടിന്റെ പണി!!!

ദിലീപിന്റെ അറസ്റ്റ് സിനിമമേഖലയിൽ കോടികളുടെ നഷ്ടമുണ്ടാക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിലീപിന്റെ അറസ്റ്റോടെ ചിത്രീകരണം പൂർത്തിയായതും പുരോഗമിക്കുന്നതുമായ മൂന്ന് സിനിമകളാണ് വെള്ളത്തിലായിരിക്കുന്നത്. ഇത് സിനിമ മേഖലയ്ക്ക് വൻ നഷ്ടമുണ്ടാക്കും. 

 

അനിശ്ചിതത്വത്തിലായ സിനിമകൾ

അനിശ്ചിതത്വത്തിലായ സിനിമകൾ

ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന രാമലീല, ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന കമ്മാര സംഭവം, സനല്‍ തോട്ടം നിർമ്മിക്കുന്ന പ്രൊഫസര്‍ ഡിങ്കൻ എന്നിവയാണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. ദിലീപ് ജയിലിലായതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത് ഈ സിനിമകളും പണം മുടക്കിയ നിർമ്മാതാക്കളുമാണ്.

രാമലീലയ്ക്ക് 15 കോടി

രാമലീലയ്ക്ക് 15 കോടി

ദിലീപിന്റെ ഉടൻ പുറത്തിറങ്ങാനിരുന്ന രാമലീലയുടെ നിര്‍മാണ ചെലവ് ഏകദേശം 15 കോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ സാഹചര്യത്തില്‍ രാമലീലയുടെ റിലീസ് അനന്തമായി നീളും. അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീപ് ജനപ്രതിനിധിയായാണ് എത്തുന്നത്.

കമ്മാര സംഭവത്തിന് 12 കോടി

കമ്മാര സംഭവത്തിന് 12 കോടി

ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന കമ്മാര സംഭവമാണ് ദിലീപിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം. നിര്‍മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന കമ്മാര സംഭവിന്റെ ചെലവ് 12 കോടി രൂപയാണ്. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രൊഫസര്‍ ഡിങ്കനും കിട്ടി പണി

പ്രൊഫസര്‍ ഡിങ്കനും കിട്ടി പണി

ദിലീപിന്റെ ആദ്യ ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സനല്‍ തോട്ടമാണ്. 10നും 15 കോടിയ്ക്കുമിടയിലാണ് പ്രൊഫസര്‍ ഡിങ്കന്റെയും നിര്‍മാണ ചെലവ്.

ആകെ നഷ്ടം 30 കോടി

ആകെ നഷ്ടം 30 കോടി

മൂന്ന് ചിത്രങ്ങളിലുമായി നിര്‍മാതാക്കൾക്ക് ആകെ നഷ്ടം മുപ്പത് കോടിയോളം രൂപയാണ്. ദിലീപ് എന്ന് പുറത്തിറങ്ങും എന്ന് വ്യക്തമല്ലാത്തതിനാല്‍ പണം പലിശയ്ക്കും മറ്റും എടുത്തിരിക്കുന്ന നിര്‍മാതാക്കൾക്ക് നഷ്ടം വീണ്ടും കൂടും.

 

 

malayalam.goodreturns.in

English summary

₹50-cr projects riding on actor Dileep

Close to ₹50 crore is riding on actor Dileep, who was arrested here on Monday evening in connection with the abduction and assault of an actor in Kochi.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X