പാൻ കാർഡിന് അപേക്ഷിക്കാം ഇനി മൊബൈൽ ആപ് വഴി

ആദായ നികുതിയടയ്ക്കാനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും പുതിയ മൊബൈൽ ആപ് പുറത്തിറക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതിയടയ്ക്കാനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ഇനി മൊബൈൽ ആപ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസാണ് ഇതിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

 

'Aaykar Setu' എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ആധാറും പാന്‍ കാർഡും ബന്ധിപ്പിക്കാനും ഈ ആപ്പ് വഴി സാധിക്കും.

 
പാൻ കാർഡിന് അപേക്ഷിക്കാം ഇനി മൊബൈൽ ആപ് വഴി

സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങൾക്ക് ആദായ നികുതി വകുപ്പിന്റെ സേവനങ്ങള്‍ കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് ആപിന്റെ ഉദ്ഘാടനം നിർവ്വഹിച്ച കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ആപ് വന്നതോടെ ഇനി ഏത് സമയത്തും എവിടെവെച്ചും ജനങ്ങള്‍ക്ക് വകുപ്പിന്റെ സേവനം ലഭ്യമാകും.

7306525252 എന്ന നമ്പറിലേയ്ക്ക് മിസ് കോളടിച്ചാലും ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും. മൊബൈല്‍ ആപ്പ് വഴി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സംവിധാനം ഇപ്പോൾ നിലവിലില്ല. എന്നാൽ ഇത് ഉടൻ തയ്യാറാക്കുമെന്നാണ് വിവരം.

malayalam.goodreturns.in

English summary

Now pay taxes, apply for PAN via CBDT mobile app

The mobile app 'Aaykar Setu', launched by Finance Minister Arun Jaitley, literally means taxpayer's bridge and is available on Android phones.
Story first published: Tuesday, July 11, 2017, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X