ആധാർ എടുക്കാൻ ഇനി അടുത്തുള്ള ബാങ്കിൽ പോയാൽ മതി!!!

ആധാർ കാർഡുകൾ ഇനി ബാങിൽ നിന്നും എടുക്കാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ആധാ‍ർ കാ‍ർഡുകൾ എടുക്കാനും പഴയ കാർഡുകളിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കാനും ഇനി ബാങ്കുകളിൽ പോയാൽ മതി. ഡിസംബർ 31നകം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാ‍ർ നി‍ർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ആധാർ കാ‍ർഡുകൾ എടുക്കാനും തിരുത്തലുകൾ വരുത്താനും ബാങ്കുകളിൽ തന്നെ സൗകര്യമൊരുക്കുമെന്നാണ് വിവരം.

ഇതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ നിയമത്തിൽ ഭേദ​ഗതി വരുത്തിയേക്കും. നിശ്ചിത ദൂരപരിധിക്കുള്ളിലുള്ള ചില ബാങ്കുകളിലാകും ഇതിനുള്ള സൗകര്യമൊരുക്കുക.

ആധാർ എടുക്കാൻ ഇനി അടുത്തുള്ള ബാങ്കിൽ പോയാൽ മതി!!!

ഡിസംബർ 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ അസാധുവാക്കുന്നതാണ്. ആധാറും പാനും ബന്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ഈ അക്കൗണ്ട് ഉപയോ​ഗിക്കാൻ സാധിക്കൂ.

കൂടാതെ ആധാറിന്റെ പ്രാധാന്യം കണക്കിലെടുത്ത് പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ആധാറിലെ വിശദാംശങ്ങളും ബാങ്ക് അക്കൗണ്ടിലെ വിശദാംശങ്ങളുമായി പൊരുത്തക്കേടുണ്ടെങ്കിൽ ബാങ്ക് പ്രതിനിധികൾക്ക് ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് ആധാർ കാ‍ഡിൽ പുതിയ വിശദാംശങ്ങൾ ചേർക്കാവുന്നതാണ്.

malayalam.goodretunrs.in

English summary

Now Visit Bank Branch For Aadhaar Enrollment Or Update Facility

In the anticipation that still many individuals do not possess the unique biometric ID, Aadhaar, or their details including the address or photograph may not be updated, now have asked all scheduled banks to offer Aadhaar enrollment as well as updation services.
Story first published: Wednesday, July 12, 2017, 15:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X