റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ പിഴ 10,000 രൂപ; അടുത്ത വർഷം മുതൽ ബാധകം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് വൈകിയാല്‍ അടുത്ത വർഷം മുതൽ 10,000 രൂപ പിഴ ഈടാക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ 10,000 രൂപവരെ പിഴ ഈടാക്കും. എന്നാൽ അടുത്തവര്‍ഷം മുതല്‍ മാത്രമേ ഇത് ബാധകമാകൂ. ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈടാക്കുക.

2018 ഏപ്രില്‍ ഒന്നു മുതലാകും പിഴ ഈടാക്കുന്നത് ബാധകമാകുക. അതിനാൽ 2016-17 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പിഴ ഈടാക്കില്ല. ജൂലായ് 31ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി.

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ പിഴ 10,000 രൂപ

റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി കഴിഞ്ഞ് ഡിസംബര്‍ 31നുള്ളില്‍ റിട്ടേണ്‍ നല്‍കിയാല്‍ 5,000 രൂപയാണ് പിഴയായി നല്‍കേണ്ടി വരിക. അതിനുശേഷമാണ് റിട്ടേണ്‍ നല്‍കുന്നതെങ്കില്‍ 10,000 രൂപയായിരിക്കും പിഴ ഈടാക്കുക.

വാർഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയുള്ളവർക്ക് പരമാവധി 1000 രൂപയാണ് പിഴ ഈടാക്കുക.

malayalam.goodreturns.in

English summary

Relax! Penalty for filing income tax return after due date is only applicable from FY 2017-18

The government has introduced a maximum fee amount of Rs. 10,000 for delayed filing of income tax return by individuals in the last budget presented in February this year.
Story first published: Wednesday, July 12, 2017, 16:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X