ചെ​റി​യ ഉ​ള്ളി​ക്ക്​ പി​ന്നാലെ ത​ക്കാ​ളി​യും സെഞ്ച്വറി അടിച്ചു!!!

തക്കാളി വില 100 കടന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ചെറിയ ഉള്ളിക്ക് പിന്നാലെ തക്കാളിക്കും വില നൂറു കടന്നു. ഒ​രു​ മാ​സം മു​മ്പ്​ കി​ലോ​ക്ക്​ പ​ത്ത്​ രൂ​പ ഉ​ണ്ടാ​യി​രു​ന്ന ത​ക്കാ​ളി​ക്കാണ് ഇപ്പോൾ​ 100 മു​ത​ൽ 110 രൂപ വരെ വില കൂടിയിരിക്കുന്നത്. ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവാണ് തക്കാളി വില ഉയരാൻ കാരണം.

ത​ക്കാ​ളി ഉ​ത്​​പാ​ദ​ന​ത്തി​ൽ 65 ശ​ത​മാ​നം കു​റ​വു​ണ്ടായതായാണ് വിവരം. സീ​സ​ണ​ല്ലാ​ത്ത​തി​നാ​ൽ സെ​പ്​​റ്റം​ബ​ർ​ വ​രെ വി​ല ഉ​യ​രാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. അടുത്തിടെ കേരളത്തിൽ ഉള്ളിവിലയും റെക്കോർഡിലെത്തിയിരുന്നു. ഉള്ളി 100 രൂപ കടന്നതിന് പിന്നാലെയാണ് ഇപ്പോൾ തക്കാളി വിലയും കുതിച്ചുയരുന്നത്.

ചെ​റി​യ ഉ​ള്ളി​ക്ക്​ പി​ന്നാലെ തക്കാളിയും സെഞ്ച്വറി അടിച്ചു!

കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. കർണാടകത്തിൽ നിന്ന് മുമ്പ് എത്തിയിരുന്നതിന്റെ പകുതി ലോഡ് തക്കാളി മാത്രമാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്.

കേരളത്തില്‍ അപൂര്‍വം ചിലയിടങ്ങളിൽ കൃഷി ഉണ്ടായിരുന്നെങ്കിലും മഴ തുടങ്ങും മുമ്പ് വിളവെടുത്തിരുന്നു. കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും തക്കാളി കൃഷിക്ക് നാശമുണ്ടായതും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിവരം.

malayalam.goodreturns.in

English summary

Now, tomato prices hit ₹100 a kg.

A supply glut has sent retail prices of tomatoes through the roof, with the popular vegetable hitting ₹100 a kilo in markets across the city and its suburbs. According to retailers, this is perhaps the first time that tomato prices have crossed the ₹100 mark, according to retailers.
Story first published: Friday, July 14, 2017, 16:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X