പ്രവാസികൾക്കും നികുതിപൂട്ട് !!! കള്ളപ്പണക്കാർ ഉടൻ കുടുങ്ങും

ഒരു നോൺ റെസിഡന്റ് ഇന്ത്യൻ അല്ലെങ്കിൽ എൻആർഐ എന്ന സ്റ്റാറ്റസ് ഇവരുടെ വിദേശ ബാങ്ക് അക്കൌണ്ടിലുള്ള പണം നിയമപരമാക്കി മാറ്റുന്നു. എന്നാൽ ഇനി മുതൽ അത് എളുപ്പമായിരിക്കില്ല.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പതിറ്റാണ്ടുകളായി ഇന്ത്യക്കാരിൽ ചിലർ നികുതി ഒഴിവാക്കുന്നതിനും അവരുടെ പണം നിയമപരമാക്കുന്നതിനും ഓരോ വർഷവും 182 ദിവസം വിദേശത്തു താമസിക്കുന്നത് കാണാം. നോൺ റസിഡന്റ് ഇന്ത്യൻ (എൻആർഐ) എന്ന് സ്വയം പ്രഖ്യാപിച്ച് നികുതി വെട്ടിപ്പ് നടത്തുന്നതിന്റെ ഭാ​ഗമാണിത്. എന്നാൽ ഇത്തരക്കാരെ പിടികൂടാൻ ആദായ നികുതി വകുപ്പ് കുരുക്ക് മുറുക്കി കഴിഞ്ഞു.

എൻആർഐ

എൻആർഐ

നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...

പുതിയ നടപടി

പുതിയ നടപടി

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആദായനികുതി വകുപ്പ് നികുതി റിട്ടേൺ ഫോമിൽ (ഐടിആർ 2) ഒരു പുതിയ വ്യവസ്ഥ കൂടി ചേർത്തിട്ടുണ്ട്. ഇത്
അനുസരിച്ച് എല്ലാ പ്രവാസികളും അവരുടെ വിദേശ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ വെളിപ്പെടുത്തണം.

വെളിപ്പെടുത്തേണ്ടത് എന്തൊക്കെ?

വെളിപ്പെടുത്തേണ്ടത് എന്തൊക്കെ?

പുതിയ നിയമം അനുസരിച്ച് വർഷങ്ങളായി വിദേശത്ത് സ്ഥിരതാമസമാക്കിയവരുൾപ്പെടെ എല്ലാ വിദേശ ഇന്ത്യക്കാരും അവരുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണം. ഇന്ത്യയ്ക്ക് പുറത്തുള്ള ബാങ്ക് നിക്ഷേപങ്ങൾ, ഓഹരികൾ, സ്വത്തുവകകൾ, സ്ഥിരനിക്ഷേപങ്ങൾ, ബോണ്ടുകൾ തുടങ്ങിയവയാണ് വെളിപ്പെടുത്തേണ്ടത്. പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?കൊണ്ടുപോയാല്‍ എന്ത് സംഭവിക്കും

ഈ വർഷം മുതൽ

ഈ വർഷം മുതൽ

ഈ വർഷം മുതൽ എൻആ‍ഐകൾ അവരുടെ വിദേശ ബാങ്ക് അക്കൗണ്ട് നമ്പറുകൾ, ബാങ്കിന്റെ പേര്, ബാങ്ക് സ്ഥിതി ചെയ്യുന്ന രാജ്യം, സ്വഫ്റ്റ് കോ‍ഡുകൾ, ഇന്റ‍ർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പറുകൾ തുടങ്ങിയവ ആദായ നികുതി വകുപ്പിനെ അറിയിച്ചിരിക്കണം. ബാങ്കുകളെ തിരിച്ചറിയാനാണ് സ്വിഫ്റ്റ് കോഡുകൾ ആവശ്യപ്പെടുന്നത്. കൂടാതെ ബാങ്കുകൾ തമ്മിലുള്ള ഫണ്ട് കൈമാറ്റവും സ്വിഫ്റ്റ് കോഡ് വഴി കണ്ടെത്താനാകും.

തെറ്റായ വിവരങ്ങൾ നൽകിയാൽ

തെറ്റായ വിവരങ്ങൾ നൽകിയാൽ

എൻആർഐകൾക്ക് ഓൺലൈനായി ടാക്സ് റിട്ടേൺ സമർപ്പിക്കാവുന്നതാണ്. എന്നാൽ വിവരങ്ങൾ മറച്ചു വച്ചാണ് നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതെന്ന് പിന്നീട് ആദായ നികുതി വകുപ്പ് കണ്ടെത്തിയാൽ ​ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.

വിവരങ്ങൾ നൽകാതിരുന്നാൽ

വിവരങ്ങൾ നൽകാതിരുന്നാൽ

ആദായ നികുതി വകുപ്പിന് സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താതിരുന്നാൽ ഐടി ഡിപ്പാ‍ർട്ട്മെന്റ് ആയിരിക്കില്ല നടപടി സ്വീകരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആയിരിക്കും. കള്ളപ്പണം വെളുപ്പിക്കലിന് കർശന നടപടികളെടുക്കുന്ന വകുപ്പാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാട്ടിലെ അക്കൗണ്ട് എന്‍ആര്‍ഒ അക്കൗണ്ടാക്കാം, ഇല്ലെങ്കില്‍ അഴിയെണ്ണും

കള്ളപ്പണ നിക്ഷേപം

കള്ളപ്പണ നിക്ഷേപം

കഴിഞ്ഞ ഏതാനും വർഷങ്ങളായി കളളപ്പണം, രഹസ്യ സ്വിസ് അക്കൌണ്ടുകൾ തുടങ്ങിയവ ഒരു രാഷ്ട്രീയ പ്രശ്നമായി ഉയർന്നിട്ടുള്ളതിനാൽ ഇതിനെതിരെ ക‍ർശന നടപടിയായിരിക്കും സർക്കാ‍ർ സ്വീകരിക്കുക. എന്നാൽ സ്വിസ് അക്കൗണ്ടുകൾ ഉപേക്ഷിച്ച് സിംഗപ്പൂ‍ർ, ഹോംങ്കോം​ഗ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യക്കാ‍ർ കള്ളപ്പണം നിക്ഷേപിക്കുന്നതായി അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. ഇത്തരക്കാരും ഉടൻ പിടിയിലാകും.

malayalam.goodreturns.in

English summary

NRIs’ foreign bank accounts under income tax lens

The status of a non-resident Indian, or NRI, allowed them to claim such funds lying in offshore bank accounts as lawful income earned abroad. From now on, this won’t be easy.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X