ജിഎസ്ടി തിരുത്ത്; സിഗരറ്റിന്റെ വില ഇനി പോക്കറ്റിന് ഹാനികരം!!!

സിഗരറ്റിന്റെ നികുതി കൂട്ടി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ച​ര​ക്ക് സേ​വ​ന​ നി​കു​തി (ജി​എ​സ്ടി) പ്രാബല്യത്തിൽ വ​ന്ന​പ്പോ​ൾ സി​ഗ​ര​റ്റി​ന്‍റെ നി​കു​തി എ​ട്ടു​ ശ​ത​മാ​ന​ത്തോ​ളം കു​റ​ഞ്ഞി​രു​ന്നു. എന്നാൽ ഈ നിരക്ക് തിരുത്തി. ഇന്നു മുതൽ കൂട്ടിയ പുതിയ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വന്നു. ജിഎസ്ടി: ഒറ്റ ക്ലിക്കിൽ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഇതാ..!!!

അടിയന്തര യോഗം

അടിയന്തര യോഗം

ഇ​ന്ന​ലെ അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്ന ജി​എ​സ്ടി കൗ​ൺ​സി​ലി​ലാ​ണ് സിഗരറ്റിന്റെ നി​കു​തി കൂ​ട്ടി​യ​ത്. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് കൂ​ടാ​നി​രു​ന്ന കൗ​ൺ​സി​ൽ ഈ ​ആ​വ​ശ്യ​ത്തി​നു മാ​ത്ര​മാ​യി ഇ​ന്ന​ലെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. സി​ഗ​ര​റ്റിന്റെ നികുതിയെക്കുറിച്ച് മാ​ത്ര​മാ​ണ് കൗ​ൺ​സി​ൽ ച​ർ​ച്ച​ ചെ​യ്തത്.​

പഴയ നിരക്ക്

പഴയ നിരക്ക്

ജി​എ​സ്ടി​യി​ൽ ആദ്യം സി​ഗ​ര​റ്റി​ന് 28 ശ​ത​മാ​നം ജി​എ​സ്ടി​യും അ​ഞ്ചു​ശ​ത​മാ​നം പൊ​തു സെ​സും നീ​ള​മ​നു​സ​രി​ച്ച് നി​ശ്ചി​ത തു​ക സെ​സുമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇത് നി​കു​തി​ബാ​ധ്യ​ത എ​ട്ടു​ശ​ത​മാ​നം കു​റയ്ക്കുകയാണ് ചെയ്തത്.

പുതിയ നിരക്ക്

പുതിയ നിരക്ക്

പുതിയ നിരക്കനു​സ​രി​ച്ച് ഫി​ൽ​ട്ട​റി​ല്ലാ​ത്ത സി​ഗ​ര​റ്റ് 65 മി​ല്ലി​മീ​റ്റ​ർ വ​രെ​യു​ള്ളതിന് ആ​യി​ര​ത്തി​ന് 485 രൂ​പ നി​കു​തി കൂ​ടും. 65 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടി​യ സി​ഗ​ര​റ്റ് ആ​യി​ര​ത്തി​ന് 792 രൂ​പ കൂ​ടും. ഫി​ൽ​ട്ട​റു​ള്ള​ത് 65 മി​ല്ലി​മീ​റ്റ​ർ വ​രെ ആ​യി​ര​ത്തി​ന് 485 രൂ​പ​യും 70 മി​ല്ലി​മീ​റ്റ​ർ വ​രെ ആ​യി​ര​ത്തി​ന് 621 രൂ​പ​യും 75 മി​ല്ലി​മീ​റ്റ​ർ വ​രെ ആ​യി​ര​ത്തി​ന് 792 രൂ​പ​യും വ​ർ​ദ്ധി​ക്കും. എന്താണ് ജിഎസ്ടി റേറ്റ് ഫൈൻഡർ ആപ്ലിക്കേഷൻ? എങ്ങനെ ഇത് നേടാം?

അ​ധി​ക​വ​രു​മാ​നം

അ​ധി​ക​വ​രു​മാ​നം

സിഗരറ്റിന്റെ നികുതി കൂട്ടിയതോടെ 5000 കോ​ടി രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​നമാണ് ഒ​രു ​വ​ർ​ഷം സർക്കാരിന് ല​ഭി​ക്കുക. കൂടാതെ സി​ഗ​ര​റ്റ് വി​ല്പ​ന കുറയ്ക്കാൻ ഇത് കാരണമാകുമെന്ന് പു​ക​യി​ല​വി​രു​ദ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

malayalam.goodreturns.in

English summary

GST Council hikes cess on cigarette

The GST Council on Monday raised the cess on cigarettes to take away an estimated Rs 5,000 crore annual 'windfall' manufacturers could have reaped from lower GST rates, Finance Minister Arun Jaitley said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X