ഓൺലൈനായി കാശുണ്ടാക്കുന്നവരിൽ ഇന്ത്യക്കാർ മുന്നിൽ

ഓൺലൈനായി കാശുണ്ടാക്കുന്നവരിൽ ഇന്ത്യക്കാരാണ് മുന്നിലെന്ന് പഠനങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ തൊഴിലിലെ ഏറ്റവും വലിയ വിതരണക്കാർ ഇന്ത്യയാണെന്ന് റിപ്പോർട്ട്. ഇ-പ്ലാറ്റ്ഫോമുകളിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യ വ്യക്തമായത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇൻറർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് കഴിഞ്ഞ ആഴ്ച ഈ വിവരങ്ങൾ പുറത്തുവിട്ടത്.

 

ഇന്ത്യയിൽ 24ശതമാനം ആളുകളാണ് ഓൺലൈൻ മേഖലയിൽ പ്രവർത്തിക്കുന്നത്. ബംഗ്ലാദേശിൽ 16 ശതമാനം ആളുകളും അമേരിക്കയിൽ 12 ശതമാനം ആളുകളും മാത്രമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.

 
ഓൺലൈനായി കാശുണ്ടാക്കുന്നവരിൽ ഇന്ത്യക്കാർ മുന്നിൽ

ഡിജിറ്റൽ ഗിഗ് വർക്ക് അല്ലെങ്കിൽ ഓൺലൈനിൽ ലഭിക്കുന്ന ഫ്രീലാൻസ് ജോലികളിൽ ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത് ബംഗ്ലാദേശ്, യുഎസ്, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, യുകെ എന്നീ രാജ്യങ്ങളാണ്. ഇന്ത്യയിൽ നിന്ന് വിതരണം ചെയ്യുന്ന ഓൺലൈൻ ജോലികളിൽ പകുതിയിലേറെയും സോഫ്റ്റ്വെയർ വികസനവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടവയാണ്.

വിവിധ രാജ്യങ്ങളിലെ ഓൺലൈൻ ജോലിക്കാർ വ്യത്യസ്ത ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യക്കാരിലധികവും സോഫ്റ്റ്വെയർ വികസനങ്ങളിലും സാങ്കേതികവിദ്യയിലുമാണ് പ്രാഗത്ഭ്യം തെളിച്ചിരിക്കുന്നത്. സർഗാത്മകമായതും മൾട്ടിമീഡിയയുമായി ബന്ധപ്പെട്ട സേവനങ്ങളുമാണ് രണ്ടാം സ്ഥാനത്തുള്ളത്.

malayalam.goodreturns.in

English summary

India largest provider of 'online labour'

India is the largest supplier of online labour, says a recent report, analysing data from e-platforms connecting freelancers with employers.
Story first published: Thursday, July 20, 2017, 14:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X