200 രൂപ നോട്ട് അടുത്ത മാസം പുറത്തിറങ്ങും

അടുത്ത മാസം മുതൽ 200 രൂപ നോട്ട് പുറത്തിറങ്ങും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത മാസം മുതൽ 200 രൂപയുടെ നോട്ടുകൾ പുറത്തിറങ്ങിയേക്കുമെന്ന് അനൗദ്യോ​ഗിക വിവരം. 200 രൂപ വ്യാപകമാകുന്നതോടെ നോട്ടുകളുടെ വിനിമയം പഴയനിലവാരത്തിലെത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

 

നിലവിൽ 500 രൂപയുടെ നോട്ട് കഴിഞ്ഞാൽ 2000 രൂപയുടെ നോട്ടുകൾ മാത്രമേ നിലവിലുള്ളൂ. ഇത് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കൂടാതെ ബാങ്കുകളുടെ പക്കലുള്ള നോട്ടുകളുടെ അനുപാതം വർദ്ധിക്കാനും ഇത് കാരണമാണ്.

 
200 രൂപ നോട്ട് അടുത്ത മാസം പുറത്തിറങ്ങും

കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് 200 രൂപ നോട്ടുകളിറക്കുന്നത്. 2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ മാര്‍ച്ചിലാണ് ആര്‍ബിഐ തീരുമാനിച്ചത്. നവംബര്‍ 8ന് നോട്ട് പിന്‍വലിച്ച ശേഷമാണ് പുതിയ 500, 2000 നോട്ടുകള്‍ പുറത്തിറക്കിയത്. ചില്ലറ ക്ഷാമം കാരണം ആളുകള്‍ 2000 രൂപ നോട്ട് സ്വീകരിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് ആര്‍ബിഐ അഞ്ഞൂറ് രൂപ നോട്ടിന്റെ അച്ചടി വര്‍ദ്ധിപ്പിച്ചത്. എന്നാൽ ഇവയ്ക്ക് പുറമേയാണ് ഇപ്പോൾ 200 രൂപ നോട്ടുകൾ എത്തുന്നത്.

malayalam.goodreturns.in

English summary

Expect new Rs 200 notes by next month

With the introduction of Rs 200 currency notes, expectedly by next month, the daily cash transaction would be back to normal, may be first time after the demonetization, the State Bank of India (SBI) calculates.
Story first published: Monday, July 24, 2017, 17:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X