വീണ്ടും ജിയോ തരംഗം; കോളേജ് വിദ്യാർത്ഥികൾക്ക് ഫ്രീ വൈഫൈ

റിലയൻസ് ജിയോ കോളേജ് വിദ്യാർത്ഥികൾക്ക് സൌജന്യ വൈഫൈ നൽകാനൊരുങ്ങുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗജന്യ ഫോണും കോളും നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ മുഴുവൻ കോളേജ് വിദ്യാർത്ഥികൾക്കും സൗജന്യമായി വൈഫൈ നൽകാനൊരുങ്ങുകയാണ് റിലയൻസ് ജിയോ. 3 കോടിയോളം വരുന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഇനി സൗജന്യമായി ജിയോ വൈഫൈ സൗകര്യം നൽകാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

 

കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച നിർദ്ദേശം റിലയൻസ് ​ഗ്രൂപ്പ് സർക്കാരിന് മുന്നിലെത്തിച്ചത്. നിർദ്ദേശം സർക്കാ‍ർ പരിശോധിച്ച് വരികയാണ്. എന്നാൽ അന്തിമ തീരുമാനം ഇതുവരെ പുറത്തു വന്നിട്ടില്ല. കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന് കീഴിലുള്ള 38000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാകുക. ഇതോടെ കോളേജുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ വൈഫൈ ലഭിക്കും.

 
വീണ്ടും ജിയോ തരംഗം; കോളേജ് വിദ്യാർത്ഥികൾക്ക് ഫ്രീ വൈഫൈ

കഴിഞ്ഞ ദിവസം ചേർന്ന വാ‍ർഷിക പൊതുയോ​ഗത്തിൽ ടെലികോം ചരിത്രത്തിലെ തന്നെ ആദ്യ സൗജന്യ സ്മാർട്ട് ഫോണായ ജിയോ ഫോണിന്റെ ലോഞ്ചിം​ഗ് നടത്തിയിരുന്നു. ആഗസ്റ്റ് 24 മുതൽ ഫോൺ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബറിൽ ഫോണുകൾ ലഭ്യമാകും.

കഴിഞ്ഞ സെപ്റ്റംബർ 5 നാണ് ജിയോ ഔദ്യോഗികമായി തുടങ്ങിയത്. കേവലം 83 ദിവസത്തിനിടെ അഞ്ചു കോടി വരിക്കാരെയും ജിയോ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ജിയോയ്ക്ക് 125 മില്യണിലധികം ഉപഭോക്താക്കളുണ്ട്.

malayalam.goodreturns.in

Read more about: jio offer ജിയോ ഓഫർ
English summary

Reliance Jio wants to give free Wi-Fi to college students, 3 crore may benefit

After announcing free phones, Reliance Jio now wants to provide free Wi-Fi to three crore college students across the country.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X