ചരിത്രത്തിലാദ്യമായി നിഫ്റ്റി 10000 പോയിന്റ് കടന്നു

ചരിത്രത്തിലാദ്യമായി എൻഎസ്ഇ നിഫ്റ്റി 10000 പോയിന്റ് കടന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രത്തിലാദ്യമായി എൻഎസ്ഇ നിഫ്റ്റി 10000 പോയിന്റ് കടന്ന് വ്യാപാരം പുരോ​ഗമിക്കുന്നു. 9,000 പോയിന്റിൽ നിന്ന് 10,000 പോയിന്റിലേക്ക് എത്താൻ വളരെ ചുരുങ്ങിയ സമയം മാത്രമാണ് എടുത്തത്.

 

ഒരു മാസം മുമ്പാണ് നിഫ്റ്റി 9,511 പോയിന്റിൽ എത്തിയത്. ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 500 പോയിന്റു കൂടി കടന്നു.ഇന്നത്തെ പ്രീ ഓപ്പനിം​ഗ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്.

 
ചരിത്രത്തിലാദ്യമായി നിഫ്റ്റി 10000 പോയിന്റ് കടന്നു

നിഫ്റ്റി 10000 പോയിന്റ് കടക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 52 ആഴ്ചകളിലെ ഏറ്റവും മികച്ച നേട്ടമാണ് റിലയൻസ് ഇൻസ്ട്രീസ് നേടിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിൻറെ വിപണി മൂല്യവും ഇന്ന് വർദ്ധിച്ചിട്ടുണ്ട്. 9,983 പോയിന്റിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സും 32,300 പോയിന്റ് എന്ന ചരിത്രനേട്ടം കൈവരിച്ചു. ബിഎസ്ഇയിലെ 923 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 ഓഹരികള്‍ നഷ്ടത്തിലുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഐടി സ്റ്റോക്കുകളും നിഫ്റ്റി സൂചികയെ പതിനായിരത്തിലെത്തിക്കാൻ സഹായിച്ചിട്ടുണ്ട്. ഐ​ടി​സി, ടി​ഡി​എ​സ്, ഹി​ന്ദു​സ്ഥാ​ൻ യുണി​ലി​വ​ർ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​ന്ന​ലെ നേ​ട്ടം കു​റി​ച്ചിരുന്നു.

malayalam.goodreturns.in

English summary

Nifty Conquers 10,000 Points For The First Time Ever

The NSE Nifty hit the 10,000 points mark for the first time ever as buying frenzy in select stocks continued.
Story first published: Tuesday, July 25, 2017, 10:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X