ബിൽ​ഗേറ്റ്സ് ഔട്ട്!!! ലോകസമ്പന്നൻ ഇനി ജെഫ് ബെസോസ്

ലോകസമ്പന്നൻ ഇനി ആമസോൺ ഉടമ ജെഫ് ബെസോസ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ​ഗേറ്റ്സിനെ പിന്തള്ളി ആമസോൺ ഉടമ ജെഫ് ബെസോസ് ലോകത്തിലെ അതിസമ്പന്നൻ എന്ന പദവി സ്വന്തമാക്കി. 2013 മുതൽ ബിൽ ഗേറ്റ്സായിരുന്നു ഒന്നാം സ്ഥാനത്ത്.

 

ആസ്തി മൂല്യം

ആസ്തി മൂല്യം

9070 കോടി ഡോളറാണ് (ആറു ലക്ഷം കോടി രൂപ) ജെഫ് ബെസോസിന്റെ ആസ്തിമൂല്യം. 70 കോടി ഡോളര്‍ പിന്നിലാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്.

ആമസോൺ നേട്ടം

ആമസോൺ നേട്ടം

ബെസോസിന് ആമസോണിന്റെ 17 ശതമാനം ഓഹരികളാണ് സ്വന്തമായുള്ളത്. ഇ​ന്ന​ലെ ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ മൂല്യം ഉ​യ​ർ​ന്ന​താ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ൽ. ആമസോണിന്‍റെ വരുമാനത്തില്‍ 23ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. അ​ടു​ത്തി​ടെ ആ​മ​സോ​ണി​ന്‍റെ വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ ആ​മസോ​ൺ പ്രൈമും ജെഫ് ബെസോസ് ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

മറ്റ് ബിസിനസ്സുകൾ

മറ്റ് ബിസിനസ്സുകൾ

മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെയും റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമസ്ഥന്‍ കൂടിയാണ് ജെഫ്. 2013ലാണ് ജെഫ് വാഷിംഗ്ടണ്‍ പോസ്റ്റ് സ്വന്തമാക്കിയത്.

ടെക്സ്റ്റൈൽ മ്യൂസിയം

ടെക്സ്റ്റൈൽ മ്യൂസിയം

വാഷിങ്ടൺ ഡിസിയിലെ പുരാതനമായ ടെക്സ്റ്റൈൽ മ്യൂസിയം ഈ വർഷമാദ്യം ബെസോസ് സ്വന്തമാക്കിയിരുന്നു. 2.3 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സിയാറ്റിലിലും ബവർലി ഹിൽസിലും ബെസോസിന് ആഡംബര വസതികളുമുണ്ട്.

ഫോബ്സ് ലിസ്റ്റ്

ഫോബ്സ് ലിസ്റ്റ്

ഫോബ്സ് മാഗസിന്‍റെ കണക്കു പ്രകാരം ഈ വര്‍ഷം ആദ്യം ലോകസമ്പന്നരരുടെ പട്ടികയില്‍ നാലാമതായിരുന്നു 53കാരനായ ജെഫ് ബെസോസ്. ജെഫും ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കന്‍ബര്‍ഗും ഈ വര്‍ഷം വന്‍ മുന്നേറ്റമാണ് നടത്തുന്നതെന്നും ഫോബ്സ് മാ​ഗസിൻ റിപ്പോ‍ർട്ട് ചെയ്തിരുന്നു. 1998ലാ​ണ് കോ​ടീ​ശ്വ​ര​ പ​ട്ടി​ക​യി​ലേ​ക്ക് ജെഫിനെ ഫോ​ബ്സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

സ്ഥാനചലനം ഉടൻ ഇല്ല

സ്ഥാനചലനം ഉടൻ ഇല്ല

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഓ​ഹ​രി​ക​ൾ ഉ​യ​ർ​ന്നെ​ങ്കി​ലോ ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ താ​ഴ്ന്നെ​ങ്കി​ലോ മാ​ത്ര​മേ ജെഫ് ബെസോസിന്റെ സ്ഥാനത്തിന് മാറ്റം സംഭവിക്കൂ. എന്നാൽ ഉ​ട​നെ​ അ​ത്ത​ര​ത്തി​ലൊ​രു സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

തുടക്കം പുസ്തകങ്ങൾ വിറ്റ്

തുടക്കം പുസ്തകങ്ങൾ വിറ്റ്

22 വ​ർ​ഷങ്ങൾക്ക് മുമ്പ് പു​സ്ത​ക​ങ്ങ​ൾ വി​ല്പ​ന​യ്ക്കു വ​ച്ചാ​ണ് ജെ​ഫ് ബെ​സോ​സ് തന്റെ ബി​സി​ന​സ് ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. എന്നാൽ പിന്നീട് അങ്ങോട്ട് വള‍‍ർച്ചയുടെ കാലഘട്ടമായിരുന്നു. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി കോ​ടീ​ശ്വ​ര​ പ​ട്ടി​ക​യി​ലുണ്ട് ജെഫ്.

malayalam.goodreturns.in

English summary

Jeff Bezos tops Bill Gates as world's richest ahead of Amazon results

A surge in Amazon.com Inc. shares Thursday morning in advance of the online retailer’s earnings report has propelled founder Jeff Bezos past Bill Gates as the world’s richest person.
Story first published: Friday, July 28, 2017, 9:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X