സ്വര്‍ണ്ണം വില്പന നടത്തുമ്പോള്‍ ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പണത്തിന് ബുദ്ധിമുട്ടുമ്പോഴും മറ്റെല്ലാം വഴികളും അടയുമ്പോഴും നാം ധൈര്യത്തോടെ ആശ്രയിക്കുന്നത് സ്വര്‍ണ്ണത്തെയാകും. എന്നാല്‍ സ്വര്‍ണ്ണവില്‍പ്പന നടത്തുന്നത് ഏറെ കരുതലോടെ വേണം. സ്വര്‍ണ്ണത്തിന്റെ മൂല്യം നാള്‍ക്കുനാള്‍ കൂടിവരുന്ന ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതുണ്ട്...

സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ ?

ഇന്ത്യയില്‍ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് ഓര്‍ത്തുവച്ചാല്‍ നന്ന്.

പൊട്ടിയ സ്വര്‍ണ്ണം വില്പന നടത്തുക

പൊട്ടിയതും തകരാറിലായതുമായ കമ്മല്‍, മാല എന്നിവ വീട്ടിലുണ്ടെങ്കില്‍ ഇവ വില്പന നടത്തുന്നതായിരിക്കും ഉചിതം. പൊട്ടിയ സ്വര്‍ണ്ണത്തിന് വില കുറച്ചുകാട്ടാന്‍ ജ്വല്ലറി അധികൃതര്‍ ശ്രമിച്ചേക്കാം. ഇക്കാര്യം മനസ്സില്‍ കണ്ടുവേണം വില്പനയ്ക്കിറങ്ങാന്‍.

സ്വര്‍ണ്ണം വില്പന നടത്തുമ്പോള്‍ ?

ഒന്നിലധികം ജ്വല്ലറികളെ സമീപിക്കാം

സ്വര്‍ണ്ണം വില്പന നടത്താന്‍ തീരുമാനിച്ചാല്‍ ഒന്നിലധികം ജ്വല്ലറികളില്‍ അന്വേഷിക്കുകയും വിലയെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കുകയും ചെയ്യാം.

ബില്ലുകള്‍ കൈവശം വയ്ക്കാം

ബില്ലുകള്‍ കൈവശം ഉണ്ടെന്നുളള കാര്യം ആദ്യം തന്നെ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. ചില ജ്വല്ലറികള്‍ക്ക് ബില്ലിന്റെ കാര്യത്തില്‍ കടുംപിടുത്തമുണ്ടാകും.

സ്വര്‍ണ്ണവിലയെക്കുറിച്ച് ധാരണ വേണം

അതാത് ദിവസത്തെ സ്വര്‍ണ്ണവിലയെക്കുറിച്ച് ധാരണ പുലര്‍ത്തിയ ശേഷം മാത്രം വില്പന നടത്താന്‍ ഇറങ്ങുന്നതായിരിക്കും നല്ലത്. വിലയിടുവുണ്ടെങ്കില്‍ വില്പന മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാം.

ഉപയോഗിക്കാത്ത സ്വര്‍ണ്ണം തിരഞ്ഞെടുക്കാം

ഉപയോഗിക്കാത്ത സ്വര്‍ണ്ണം തിരഞ്ഞെടുത്ത് വില്പന നടത്തുന്നതാണ് നല്ലത്. സ്വര്‍ണ്ണം എത്ര കാരറ്റാണെന്നും യഥാര്‍ഥ കാരറ്റ് വില തന്നെ ലഭിക്കുന്നുണ്ടോയെന്നും ഉറപ്പാക്കണം. ഹോള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണമാണെങ്കില്‍ മെച്ചപ്പെട്ട വില തന്നെ കിട്ടാനുളള സാധ്യതയുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തിനുളളില്‍ സ്വര്‍ണ്ണത്തിന്റെ വില ഭീമമായ തോതിലാണ് കൂടിയിരിക്കുന്നത്. അതിനാല്‍ത്തന്നെ സ്വര്‍ണ്ണത്തിന് ഇന്നുളള മൂല്യവും ചില്ലറയല്ല. അതുകൊണ്ട് അതീവ ശ്രദ്ധയോടെ മാത്രം വില്പനയ്ക്ക് ഇറങ്ങുക. സ്വര്‍ണ്ണവിലയെക്കുറിച്ച് നല്ല ധാരണയുളള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒപ്പം കൂട്ടാവുന്നതാണ്. വഞ്ചിതരാവാതിരിക്കുക...

English summary

How and where to sell gold jewellery in India

During times of emergency you need to en cash your gold. There may also be various other reasons to sell the precious metal. At the moment it may not be a good idea to sell your gold. Before you sell make sure that you have made inquiry with a host of jewellers
English summary

How and where to sell gold jewellery in India

During times of emergency you need to en cash your gold. There may also be various other reasons to sell the precious metal. At the moment it may not be a good idea to sell your gold. Before you sell make sure that you have made inquiry with a host of jewellers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X