ഓഫര്‍ ഡോക്യുമെന്റില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍ ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മ്യൂച്വല്‍ ഫണ്ടില്‍ പണം നിക്ഷേപിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമുളള കാര്യമൊന്നുമല്ല. സ്‌കീമിനെക്കുറിച്ച് മതിയായ ധാരണയുണ്ടാക്കാനും റിസ്‌ക്ക് സ്വയം വിലയിരുത്താനും ഓഫര്‍ ഡോക്യുമെന്റ് സഹായിക്കും. ഫണ്ട് അവസാനിപ്പിക്കുന്നതിനെക്കുറിച്ചും തുടരുന്നതിനെക്കുറിച്ചും നിക്ഷേപകര്‍ അറിഞ്ഞിരിക്കണം. മ്യൂച്വല്‍ ഫണ്ടില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങളിലേക്ക്...

1. ഡെബ്റ്റ് ആണോ ഇക്വിറ്റിയാണോ ?

മ്യച്വല്‍ ഫണ്ട് സ്‌കീമില്‍ ഡെബ്റ്റിലാണോ ഇക്വിറ്റിയിലാണോ പണം നിക്ഷേപിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. റിസ്‌ക്ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം ഇക്വിറ്റി ഫണ്ടുകളെക്കുറിച്ച് ശ്രദ്ധിക്കാതിരിക്കാം. ഇവര്‍ക്ക് ഡെബ്റ്റ് സ്‌കീമിനെക്കുറിച്ച് ചിന്തിക്കാം.

2. വരുമാനവും ക്യാപ്പിറ്റല്‍ ഗ്രോത്തും

ജോലിയില്‍ നിന്ന് വിരമിച്ച നിക്ഷേപകരാണെങ്കില്‍ മാസത്തില്‍ നിശ്ചിത തുക വരുമാനമാണ് ആഗ്രഹിക്കുക. സുരക്ഷയോടൊപ്പം മാസത്തില്‍ നിശ്ചിത തുക വരുമാനവും പ്രദാനം ചെയ്യുന്ന സ്‌കീമായിരിക്കും ഇത്തരക്കാര്‍ക്ക് നല്ലത്. ക്യാപ്പിറ്റല്‍ ഗ്രോത്ത് എന്ന ഓപ്ഷന്‍ മറക്കാം.

ഓഫര്‍ ഡോക്യുമെന്റില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍ ?

3. ഓപ്പണ്‍ എന്‍ഡഡും ക്ലോസ്ഡ് എന്‍ഡഡും

എളുപ്പം പണം കിട്ടണമെന്നാണ് ആഗ്രഹമെങ്കില്‍ ഓപ്പണ്‍ എന്‍ഡഡ് സ്‌കീം തിരഞ്ഞെടുക്കുക. ക്ലോസ്ഡ് എന്‍ഡഡ് സ്‌കീമില്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാവില്ല.

4. ട്രാക്ക് റെക്കോര്‍ഡ്

മ്യൂച്വല്‍ ഫണ്ടിലെ ട്രാക്ക് റെക്കോര്‍ഡ് എപ്പോഴും പരമപ്രധാനമായ ചോദ്യമായി നിലനില്‍ക്കുന്നു. ഓഫര്‍ ഡോക്യുമെന്റില്‍ പഴയ ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിക്കുന്നത് നല്ലതാണ്.

5. റിസ്‌ക്ക് ഘടകങ്ങള്‍ നിരീക്ഷിക്കാം

ഓഫര്‍ ഡോക്യുമെന്റില്‍ ഫണ്ടിലെ റിസ്‌ക്ക് ഫാക്ടറുകളെക്കുറിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഇവ നന്നായി പരിശോധിക്കാവുന്നതാണ്. പ്രാധാന്യമര്‍ഹിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ ഇതിലൂടെ ലഭിച്ചേക്കും.

6. നിക്ഷേപത്തെക്കുറിച്ച്

മിനിമം സബ്‌സ്‌ക്രിപ്ഷന്‍ മ്യൂച്വല്‍ ഫണ്ടിലെ ഓരോ സ്‌കീമിലും വ്യത്യസ്ഥമായിരിക്കും. അതിനാല്‍ തുകയെക്കുറിച്ച് ധാരണയുണ്ടാകണം. ഓപ്പണ്‍ എന്‍ഡഡ് ഫണ്ടിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.

7. ചെലവും ഫീസും

എക്‌സിറ്റ് ലോഡ്, എന്‍ട്രി ലോഡ്, സ്വിച്ചിങ് ചാര്‍ജ്, മാനേജ്‌മെന്റ് ഫീസ്, മറ്റ് സേവന ചാര്‍ജുകള്‍ എന്നിവ പരിശോധിക്കാന്‍ മറക്കരുത്. നിങ്ങള്‍ക്ക് സേവനം ചെയ്യാന്‍ മാത്രമാണ് മ്യൂച്വല്‍ ഫണ്ടുകളെന്ന ധാരണ മാറ്റിവയ്ക്കുക. ഫണ്ടിന്റെ നിലനില്‍പ്പും വളരെ പ്രധാനമാണ്. അതിനാല്‍ത്തന്നെ ചെലവിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.

English summary

seven things you must read in a mutual fund offer document in India

Investing in a mutual fund scheme is not always easy. You must evaluate your own ability to take risk along with checking the track record and the nature of the scheme. Here are 7 things you must check in a mutual fund.
English summary

seven things you must read in a mutual fund offer document in India

Investing in a mutual fund scheme is not always easy. You must evaluate your own ability to take risk along with checking the track record and the nature of the scheme. Here are 7 things you must check in a mutual fund.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X