2015-16 ബജറ്റില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന ഓഹരികള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

2015-16 വര്‍ഷത്തെ ബജറ്റ് സാമ്പത്തിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ കൊടുക്കുമെന്ന് കരുതപ്പെടുന്നു. 2015-16 വര്‍ഷത്തെ ബജറ്റ് മുന്നില്‍ കണ്ട് കുതിച്ചുചാട്ടം നടത്താന്‍ വെമ്പല്‍ കൊള്ളുന്ന ചില ഓഹരികളെ പരിചയപ്പെട്ടോളൂ.

2015-16 ബജറ്റില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന ഓഹരികള്‍

ലാര്‍സണ്‍ ആന്‍റ് ടൂബ്രോ
അടിസ്ഥാന സൗകര്യവികസനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൂന്‍നിര കമ്പനിയാണിത്. ഗവണ്മെന്‍്‌റ് ഈ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പക്ഷം ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കാന്‍ സാധ്യതയുള്ള ഓഹരി. കഴിഞ്ഞ പാദഫലപ്രകടനത്തില്‍ പ്രതീച്ച നേട്ടം കൊയ്യാന്‍ സാധിച്ചില്ലെങ്കിലും പ്രതീക്ഷക്കു വകയുള്ള ഒരോഹരിയായി ലാര്‍സണ്‍ ആന്‍റ് ടൂബ്രോയെ സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 1550 കളിലാണ്. ആശങ്ക കൂടാതെ വാങ്ങാമെന്നു സാരം.

എച്ച്.സി.സി. (HCC)
അടിസ്ഥാന സൗകര്യവികസനമേഖല പാരമ്പര്യം കൊണ്ടും പ്രകടനം കൊണ്ടു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സ്ഥാപനമാണ് എച്ച്.സി.സി. ബാന്ദ്ര വുര്‍ലി സീ ലിങ്ക് പ്രൊജക്റ്റ്, ഡല്‍ഹി മെട്രോ, ലാവാസ തുടങ്ങിയവ അവരുടെ മികവിന്‍റ തെളിവുകളാണ്. നാലാം പാദഫല വിലയിരുത്തലില്‍ മിന്നുന്ന പ്രകടം കാഴ്ച വെച്ച കമ്പനികളിലൊന്ന്. അറ്റാദായം 27.1 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതു 5.4 കോടി രൂപയായിരുന്നുവെന്നോര്‍ക്കണം. വളര്‍ച്ച മുന്നില്‍ കണ്ട് വാങ്ങാവുന്ന ഒരോഹരി.

എന്‍.സി.സി. (NCC)
വലിയ ആശങ്കകളില്ലാതെ വാങ്ങാവുന്ന മറ്റൊരു ഓഹരിയാണ് എന്‍.സി.സി. റോഡ് നിര്‍മ്മാണം, ജലസേചനം, പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ പദ്ധതികള്‍, എണ്ണഖനനം, പ്രകൃതിവാതകം, തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച കമ്പനി. ഈ വര്‍ഷത്തെ പ്രകടനത്തില്‍ മോശമല്ലാത്ത ലാഭവുമുണ്ട്. സംശയിക്കാനിടയില്ല തന്നെ.
വരാനിരിക്കുന്ന ബജറ്റ് പ്രതീക്ഷയോടെ നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന കമ്പനികളാണിവ. പലിശ നിരക്ക് കുറച്ച് അടിസ്ഥാന സൗകര്യവികസനമേഖലക്ക് ഉണര്‍വ് നല്‍കുന്ന ബജറ്റാണ് 2015-16തിലേതെന്നുള്ള സൂചനകള്‍ വിപണി നല്‍കിക്കഴിഞ്ഞു.

English summary

3 Infra Stocks That May Get A Boost From The Union Budget

The Union Budget 2015-16 is likely to provide a boost to the infrastructure sector to push economic growth by outlaying larger resources for the sector.
English summary

3 Infra Stocks That May Get A Boost From The Union Budget

The Union Budget 2015-16 is likely to provide a boost to the infrastructure sector to push economic growth by outlaying larger resources for the sector.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X