ഇന്‍കം ടാക്‌സ് നോട്ടീസ്; ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുമാനത്തിനനുസരിച്ച് ആദായനികുതിയടക്കേണ്ടത് ഓരോ ഇന്ത്യാക്കാരന്‍റയും ഉത്തരവാദിത്വമാണ്. ചില സാഹചര്യങ്ങളില്‍ അജ്ഞത കൊണ്ടോ ഓര്‍മ്മക്കുറവു കൊണ്ടോ ചിലരൊക്കെ നികുതിയടക്കാന്‍ വിട്ടുപോയേക്കാം. പക്ഷേ ആദായനികുതി വകുപ്പിന് ഒഴിവുകഴിവുകളൊന്നുമില്ല. അവര്‍ കൃത്യമായി നിങ്ങള്‍ക്കു നോട്ടീസയച്ചിരിക്കും. നിങ്ങള്‍ വരവിനനുസരിച്ച് നികുതിയടച്ചില്ല എന്നവര്‍ക്കു തോന്നിയാലും നോട്ടീസ് കിട്ടും മറക്കണ്ട. ഇനി കിട്ടിയാലോ തെളിവുകളുമായി കാശും സമയവും കളഞ്ഞ് പല തവണ നിങ്ങള്‍ ആദായനികുതിവകുപ്പില്‍ കയറിയിറങ്ങേണ്ടി വരും. ഈ നൂലാമാലകളൊക്കെ ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

 

നികുതിയിളവു ലഭിക്കുന്ന വരുമാനത്തിനെ എടുത്തുപറയൂ

നികുതിയിളവു ലഭിക്കുന്ന വരുമാനത്തിനെ എടുത്തുപറയൂ

ആദായനികുതി റിട്ടേണ്‍ ഫയലു ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു നികുതിയിളവു ലഭിക്കുന്ന വരുമാനങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിരിക്കണം. പി.എഫ് നിക്ഷേപങ്ങള്‍, ടാക്‌സ് ഫീ ബോണ്ടുകളില്‍ നിന്നു ലഭിക്കുന്ന പലിശവരുമാനം തുടങ്ങിയവ ഉദാഹരണങ്ങളാണ്.

നികുതി പരിധിയില്‍ പെടുന്ന സമ്മാനങ്ങള്‍

നികുതി പരിധിയില്‍ പെടുന്ന സമ്മാനങ്ങള്‍

ഇന്ത്യയില്‍ ഗിഫ്റ്റ് ടാക്‌സ് എന്നൊരു വിഭാഗം തന്നെയുണ്ട്. പലരും ഇതിനെപ്പറ്റി അടുത്തകാലത്താണ് ചിന്തിച്ചു തുടങ്ങിയതു തന്നെ. നിങ്ങള്‍ക്കു സമ്മാനമായി ലഭിക്കുന്ന വലിയ തുകകളും സാധനങ്ങളുമെല്ലാം ഇതിന്‍്‌റ പരിധിയില്‍ പെടും.സൂചിപ്പിക്കാന്‍ മറക്കല്ലേ. നിങ്ങള്‍ മറന്നാലും സമ്മാനം തന്നവന്‍ മറക്കില്ല അതാണു പ്രശ്‌നം.

കാശു വാരിയെറിഞ്ഞുള്ള ഇടപാടുകള്‍

കാശു വാരിയെറിഞ്ഞുള്ള ഇടപാടുകള്‍

ആദായനികുതി വകുപ്പിനു നല്ല താല്പര്യമുള്ള മേഖലയാണിത്. അത്തരത്തിലുള്ള ഇടപാടുകളില്‍ നിങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നോട്ടീസിനായി കാത്തു നില്‍ക്കാതെ മൂന്നെ അറിയിക്കയാവും ബുദ്ധി. വസ്തുവില്പന, വലിയ തുകക്കുള്ള ക്രഡിറ്റ് കാര്‍ഡുപയോഗം മുതലായവ ആദായനികുതി വകുപ്പിനു അനായാസമായി കണ്ടെത്താവുന്നതെയുള്ളൂ.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ സേവനം

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ സേവനം

നിങ്ങളുടെ വരുമാനഘടന വില കൂടിയ സമ്മാനങ്ങളും, വില്പനകളും, കൊടുക്കല്‍ വാങ്ങലുകളുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുകയാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ സേവനം തേടുന്ന പക്ഷം ഭാവിയില്‍ ഉണ്ടാവാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവായിക്കിട്ടും

കൃത്യസമയത്തു സമര്‍പ്പിക്കുക

കൃത്യസമയത്തു സമര്‍പ്പിക്കുക

പലരുടെയും കാര്യത്തില്‍ സമയമാണ് പ്രശ്‌നം. ആദായനികുതിവകുപ്പിന് സമയനിഷ്ഠ വളരെ പ്രധാനമാണ്. നിങ്ങള്‍ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകാം അതു സമയത്തു സമര്‍പ്പിക്കാത്ത പക്ഷം നോട്ടീസുകളും നൂലാമാലകളും നിങ്ങളെ കാത്തിരിക്കുന്നു. മറക്കണ്ട.

അനാവശ്യമായി ഫോം 15G/15H സമര്‍പ്പിക്കാതിരിക്കുക

അനാവശ്യമായി ഫോം 15G/15H സമര്‍പ്പിക്കാതിരിക്കുക

നിങ്ങളുടെ വരുമാനപരിധി 2.5 ലക്ഷത്തില്‍ കുറവാണെന്ന് നിങ്ങള്‍ ഉറച്ചുവിശ്വസിക്കുന്ന പക്ഷം സമര്‍പ്പിക്കാുള്ളതാണിത്. കഴിവതും ഈ ഫോം സമര്‍പ്പിക്കാതെ സാധാരണ വഴിക്കുള്ള ആദായനികുതി ഫോമുകളുമായിപ്പോകുന്നതാണ് ബുദ്ധി.
അല്ലാത്ത പക്ഷം തെളിവുകളുമായി പല തവണ നിങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കേണ്ടി വരും.

English summary

6 Steps To Avoid Getting An Income Tax Notice in India?

We often have an inclination to do things honestly and pay-up on taxes that are due. But, sometimes it could be purely the lack of knowledge or an error or mere callousness that could end-up in higher demand tax notice or a notice from the Income Tax Department.
English summary

6 Steps To Avoid Getting An Income Tax Notice in India?

We often have an inclination to do things honestly and pay-up on taxes that are due. But, sometimes it could be purely the lack of knowledge or an error or mere callousness that could end-up in higher demand tax notice or a notice from the Income Tax Department.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X