പത്തുലക്ഷം രൂപവരെ വരുമാനമുണ്ടെങ്കിലും നികുതി അടയ്‌ക്കേണ്ട, എങ്ങനെ?

By Desk
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരിയായ പ്ലാന്‍ ചെയ്താല്‍ പത്തു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയൊന്നും അടയ്‌ക്കേണ്ടി വരില്ല. നെറ്റി ചുളിക്കേണ്ട സംഗതി സത്യമാണ്. കൃത്യമായ പ്ലാനിങാണ് ഇതിനുവേണ്ടത്. നികുതി ലാഭിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് നോക്കാം

80സി

80സി

80 സി പ്രകാരം ഒന്നര ലക്ഷം രൂപയുടെ നികുതി ആനുകൂല്യമാണ് ലഭിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ശമ്പളം 3.3 ലക്ഷത്തില്‍ താഴെയാണെങ്കില്‍ 80 സി ഇല്ലാതെ തന്നെ നികുതി ബാധ്യതയില്‍ നിന്നു രക്ഷപ്പെടാം.

റിബേറ്റ് ഉണ്ട്

റിബേറ്റ് ഉണ്ട്

അഞ്ചു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 2000 രൂപയുടെ റിബേറ്റ് ലഭിക്കും. അതിനര്‍ത്ഥം 20000 രൂപ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്നാണ്.

യാത്രാ ചെലവ്

യാത്രാ ചെലവ്

ഈയിനത്തില്‍ 19200 രൂപ വരെ കുറയ്ക്കാന്‍ വകുപ്പുണ്ട്. അംഗവൈകല്യമുള്ളവരാണെങ്കില്‍ ഇത് 38400 രൂപവരെ ഒഴിവ് കിട്ടും

മെഡിക്കല്‍ അലവന്‍സ്

മെഡിക്കല്‍ അലവന്‍സ്

15000 രൂപവരെയാണ് ഇത്തരത്തില്‍ കുറയ്ക്കാന്‍ സാധിക്കുക. അതേ സമയം മെഡിക്കല്‍ ചെക്കപ്പിന് 5000 രൂപയുടെ ഇളവ് അനുവദിക്കും. ഈ വകുപ്പില്‍ 20000 കിട്ടും.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

കൂട്ടികളുടെ ട്യൂഷന്‍ ഫീസിന് ഇളവ് ലഭിക്കും. കൂടാതെ രണ്ടു കുട്ടികളുടെ വിദ്യാഭ്യാസ ചെലവിലേക്കായി 2400 രൂപയും ഹോസ്റ്റലില്‍ നില്‍ക്കുന്ന കുട്ടികളുടെ കാര്യത്തില്‍ 4800 രൂപയും കുറയ്ക്കാം.

വാടക

വാടക

മൊത്തം വരുമാനത്തിന്റെ പത്തുശതമാനം വാടക ഇനത്തില്‍ ലാഭിക്കാം. വാടകയോ പത്തു ശതമാനമോ ഏതാണ് കുറവ് അതാണ് പരിഗണിക്കുക. മുകളില്‍ പറഞ്ഞ ഇളവുകളെല്ലാം കൂടി കൂട്ടുമ്പോള്‍ ഏകദേശം 80000 രൂപ വരെ കിഴിവ് കിട്ടും. രണ്ടര ലക്ഷമാണല്ലോ പരിധി. അപ്പോള്‍ 3.3 ലക്ഷം രൂപ വരെ നിക്ഷേപങ്ങളൊന്നും നടത്താതെ തന്നെ നികുതി ഇളവ് ലഭിക്കും.

പ്രൊവിഡന്റ് ഫണ്ട്

പ്രൊവിഡന്റ് ഫണ്ട്

പിഎഫ് നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കും

ഭവന വായ്പ

ഭവന വായ്പ

ഭവന വായ്പയുടെ മുതലിലേക്ക് അടയ്ക്കുന്ന തുക നികുതി മുക്തമാണ്.

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

അധിക ബാങ്കുകളും ഈ സൗകര്യം നല്‍കുന്നുണ്ട്. ഇതില്‍ പണം നിക്ഷേപിച്ചാല്‍ നികുതി ലാഭിക്കാം.

രാജീവ് ഗാന്ധി ഇക്വിറ്റി സ്‌കീം

രാജീവ് ഗാന്ധി ഇക്വിറ്റി സ്‌കീം

ഓഹരി വിപണിയുമായി ബന്ധപ്പെട്ട സ്‌കീമില്‍ പണം നിക്ഷേപിച്ചാല്‍ നികുതി ഇളവ് ലഭിക്കും. കേന്ദ്ര ഗവണ്‍മെന്റ് സ്‌കീമാണിത്.

ഭവനവായ്പയുടെ പലിശ

ഭവനവായ്പയുടെ പലിശ

പുതിയ നിയമപ്രകാരം ഭവന വായ്പയുടെ പലിശയ്ക്കും നികുതി ഇളവ് നല്‍കുന്നുണ്ട്.

വിദ്യാഭ്യാസ വായ്പ

വിദ്യാഭ്യാസ വായ്പ

ഈ പലിശ ഇനത്തിലും പണം ലാഭിക്കാന്‍ സാധിക്കും.

മെഡിക്ലെയിം

മെഡിക്ലെയിം

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇക്കാലത്ത് ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ്. സംരക്ഷണത്തോടൊപ്പം നികുതി ആനുകൂല്യവും ലഭിക്കും. നമ്മുടെ മാതാപിതാക്കള്‍ക്കുള്ള മെഡിക്ലെയിം പോളിസികളും ക്ലെയും ചെയ്യാവുന്നതാണ്.

ആനുകൂല്യങ്ങള്‍

ആനുകൂല്യങ്ങള്‍

ഇന്ധനം, ഫോണ്‍, പത്രം, മീല്‍ കൂപ്പണ്‍ എന്നിവ വരുമാനത്തില്‍ കുറയ്ക്കാവുന്നതാണ്.

ഇന്ധനം

ഇന്ധനം

ഈ ഇനത്തില്‍ ഒരു ലക്ഷം രൂപ വരെ കുറയ്ക്കാം

ഫോണ്‍

ഫോണ്‍

30000 രൂപ വരെ ഇളവ് അവകാശപ്പെടാം

പത്രം, മീല്‍കൂപ്പണ്‍

പത്രം, മീല്‍കൂപ്പണ്‍

രണ്ടിനും 12000 രൂപ വീതം ഇളവ് ലഭിക്കും.

വരുമാനം ലാഭിക്കാന്‍

വരുമാനം ലാഭിക്കാന്‍

ചില വരുമാനങ്ങള്‍ വീട്ടില്‍ വരുമാനമില്ലാത്തവരുടെ പേരിലേക്ക് ഷെയര്‍ ചെയ്താല്‍ അത് നികുതി ലാഭിക്കാന്‍ സഹായിക്കും.

മക്കള്‍ക്ക് സമ്മാനം നല്‍കാം

മക്കള്‍ക്ക് സമ്മാനം നല്‍കാം

ഭാര്യയ്‌ക്കോ മുതിര്‍ന്ന മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ പണം സമ്മാനിക്കാം.

ഭാര്യയ്ക്ക് വായ്പ നല്‍കാം

ഭാര്യയ്ക്ക് വായ്പ നല്‍കാം

ഫഌറ്റ് വാങ്ങാന്‍ ഭാര്യയ്ക്ക് തന്നെ വായ്പ നല്‍കാം. അതില്‍ നിന്നു ലഭിക്കുന്ന വരുമാനം ഭാര്യയുടെ വരുമാനമായേ പരിഗണിക്കൂ

വാടക നല്‍കാം

വാടക നല്‍കാം

മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നതെങ്കില്‍ അവര്‍ക്ക് വാടക നല്‍കാം. പക്ഷേ, അവര്‍ വരുമാനത്തിന് നികുതി കൊടുക്കേണ്ടി വരും. പക്ഷേ, സീനിയര്‍ സിറ്റിസണ്‍ സ്ലാബ് താരതമ്യേന ആകര്‍ഷകമാണ്.

80 സി

80 സി

ചെലവും നിക്ഷേപവുമാണ് ഈ വകുപ്പിലുള്ളത്. പരമാവധി 1.5 ലക്ഷം രൂപവരെ ഇളവ് ലഭിക്കും.

80 സിസിഡി(ബി)

80 സിസിഡി(ബി)

നാഷണല്‍ പെന്‍ഷന്‍ സ്‌കീമാണിത്. പരമാവധി 50000 രൂപ

സെക്ഷന്‍ 24

സെക്ഷന്‍ 24

വീടിന്റെ വായ്പയ്ക്ക് വരുന്ന പലിശ. പരമാവധി കിഴിവ് രണ്ടു ലക്ഷം

80 ഇ

80 ഇ

വിദ്യാഭ്യാസ വായ്പയുടെ പലിശയാണ് ഈ ഗണത്തില്‍ പെടുന്നത്. ഇതിനു പരിധിയില്ല

 80 സിസിജി

80 സിസിജി

രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ്. പരമാവധി 25000 രൂപയുടെ ഇളവേ ലഭിക്കൂ.

80 ഡി

80 ഡി

കുടുംബത്തിനും മാതാപിതാക്കള്‍ക്കുമുള്ള മെഡി ക്ലെയിം പോളിസി. പരമാവധി ഒരു വര്‍ഷം 60000 രൂപ

80 ഡിഡിബി

80 ഡിഡിബി

ഗുരുതര സ്വഭാവമുള്ള രോഗങ്ങള്‍ക്കുള്ള കിഴിവ്. പരമാവധി 80000 രൂപ.

80യു

80യു

അംഗവൈകല്യം, ഭിന്നശേഷി എന്നിവയുള്ളവര്‍ക്ക് 1.25 ലക്ഷം വരെ ഇളവുണ്ട്. 80ഡിഡി പ്രകാരം ഇവരുടെ ആശ്രിതര്‍ക്കും തുല്യ തുകയ്ക്കുള്ള ഇളവ് കിട്ടും

80ജി, 80 ജിജിഎ

80ജി, 80 ജിജിഎ

സംഭാവന ഇനത്തില്‍ മൊത്തം വരുമാനത്തിന്റെ പത്തു ശതമാനം വരെ കൊടുക്കാന്‍ സാധിക്കും.

English summary

Tips and tricks for filing income tax return

Tips and tricks for filing income tax return
English summary

Tips and tricks for filing income tax return

Tips and tricks for filing income tax return
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X