പേഴ്സണല്‍ ലോണില്‍ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൂലാമാലകളില്ലാതെ പേഴ്സണല്‍ ലോണ്‍ തരാന്‍ ബാങ്കുകള്‍ എപ്പോളും തയാറാണ്. ആകെ വേണ്ടത് നിങ്ങളുടെ വിലാസവും തിരിച്ചടവ് ശേഷിയും തെളിയിക്കുന്നതിനുള്ള രേഖകള്‍ മാത്രം.അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ പേഴ്സണല്‍ ലോണുകള്‍ നല്ല ബാധ്യതയാണ്.

 

ക്രെഡിറ്റ് കാര്‍ഡ് വഴിയെടുക്കുന്ന വായ്പ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഉയര്‍ന്ന പലിശയുള്ള വായ്പയാണ് പേഴ്സണല്‍ ലോണ്‍. അതുപോലെ തന്നെയാണ് പല ബാങ്കുകളും പേഴ്സണല്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങിയാല്‍ ഈടാക്കുന്ന പിഴപ്പലിശയും. വായ്പ യഥാസമയം തിരിച്ചടച്ചില്ലെങ്കില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് നിങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തും പിന്നെ നിങ്ങള്‍ക്ക് വായ്പ കിട്ടാത്ത സ്ഥിതി വന്നേക്കും.

 
പേഴ്സണല്‍ ലോണില്‍ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍

പേഴ്സണല്‍ ലോണ്‍ എടുക്കും മുമ്പ്

1. തുക
ഏറ്റവും കുറഞ്ഞത് എത്ര രൂപ വായ്പ എടുക്കേണ്ടി വരും എന്നത് നോക്കുക. പരമാവധി എത്ര രൂപ വായ്പ തരും എന്നതും പ്രധാന കാര്യമാണ്.
ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഏതൊക്കെയെന്ന് വിശദമായി അന്വേഷിച്ചറിയണം. പേഴ്സണല്‍ ലോണിന്റെ കാര്യത്തില്‍ ഈ ചാര്‍ജുകള്‍ വളരെ ഉയര്‍ന്നതായേക്കാം.

2.പലിശ
പലിശ എത്രയെന്നത് പ്രധാനമാണ്. പല ബാങ്കുകളും പല നിരക്കാണ് ഈടാക്കുന്നത് കുറഞ്ഞ പലിശയുള്ള ബാങ്കില്‍നിന്നു വേണം വായ്പ എടുക്കാന്‍. കൂടാതെ പ്രതിമാസാടിസ്ഥാനത്തില്‍ പലിശ കണക്കുകൂട്ടുന്ന ബാങ്ക് തെരഞ്ഞെടുക്കാനും ശ്രമിക്കുക.
മുന്‍കൂര്‍ തിരിച്ചടവ് സംബന്ധിച്ച നൂലാമാലകള്‍ ചോദിച്ചറിയണം. മുന്‍കൂര്‍ തിരിച്ചടവിന് പിഴ ഈടാക്കുമെങ്കില്‍ അതെത്രയെന്നതും മനസിലാക്കണം.

3.പ്രതിമാസ തിരിച്ചടവ് തുക

ഇഎംഐ സംബന്ധിച്ച് വ്യക്തത വരുത്തണം. അത് നിങ്ങളുടെ മറ്റ് ചെലവുകളുമായി ഒത്തുപോകുന്നതായിരിക്കണം. ജീവിതത്തിലെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കണം പേഴ്സണല്‍ ലോണ്‍. അനാവശ്യങ്ങള്‍ക്കാവരുത്.

പേഴ്‌സണല്‍ ലോണില്‍ പതറാതിരിക്കാന്‍പേഴ്‌സണല്‍ ലോണില്‍ പതറാതിരിക്കാന്‍

English summary

3 points to note in personal loan

Befoe taking a personal loan one has to consider the risk factors associated with it.
Story first published: Saturday, April 30, 2016, 13:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X