ഈ അഞ്ചു ബാങ്കുകള്‍ തരും ഫിക്‌സഡ് ഡിപോസിറ്റിന്മേല്‍ ക്രഡിറ്റ് കാര്‍ഡ്

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് പകരമായി ക്രഡിറ്റ് കാര്‍ഡുകള്‍ എന്നത് ക്രഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു മാര്‍ഗമാണ്. അടിയന്തിര ഘട്ടങ്ങളില്‍ ക്രഡിറ്റ് കാര്‍ഡ് ഏറെ സഹായിക്കും.

 

വരുമാനം കുറവുള്ള വീട്ടമ്മമാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കുറഞ്ഞ ക്രഡിറ്റ് സ്‌കോര്‍ കാരണം പലപ്പോഴും ക്രഡിറ്റ് കാര്‍ഡ് അനുവദിക്കാറില്ല.നിങ്ങള്‍ക്ക് ബാങ്കില്‍ ഫിക്‌സഡ് ഡിപോസിറ്റുണ്ടെങ്കില്‍ അതിന്മേല്‍ ക്രഡിറ്റ് കാര്‍ഡ് എടുക്കാവുന്നതാണ്. ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് 60-85 ശതമാനം വരെയാവാം.

 
ഫിക്‌സഡ് ഡിപോസിറ്റിന് പകരം ക്രഡിറ്റ് കാര്‍ഡ്

ഫിക്‌സഡ് ഡിപോസിറ്റിന്മേല്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്ന ചില ബാങ്കുകളിതാ

1. എസ് ബി ഐ

എസ് ബി ഐ അഡ്വാന്റേജ് പ്ലസ് കാര്‍ഡിനായി നിങ്ങള്‍ എസ്ബിഐയില്‍ ഒരു ഫിക്‌സഡ് ഡിപോസിറ്റ് തുടങ്ങണം. ഡിപോസിറ്റിന്റെ 85% വരെ ക്രഡിറ്റ് ലിമിറ്റ് പോകാം.

2. ആക്‌സിസ് ബാങ്ക്

20, 000 രൂപ മുതല്‍ 25,00,000 രൂപ വരെ ഫിക്‌സഡ് ഡിപോസിറ്റില്‍ ആക്‌സിസ് ബാങ്കിന്റെ ഇന്‍സ്റ്റാ ഈസി ക്രഡിറ്റ് കാര്‍ഡ് നേടാം. നികുതി ഇതര എഫ്ഡികള്‍ ഫ്‌ളക്‌സി ഡിപോസിറ്റുകള്‍ ട്രസ്റ്റ് സൊസൈററി കമ്പനി എന്നിവയുടെ പേരിലുള്ള ഡിപോസിറ്റുകള്‍ എന്നിവയ്ക്ക് ക്രഡിറ്റ് കാര്‍ഡ് ലഭിക്കില്ല.

3. ഐസിഐസിഐ ബാങ്ക്

20,000 രൂപ തൊട്ടുള്ള അക്കൗണ്ടിന്മേല്‍ കാര്‍ഡ് ലഭിക്കും. മൂന്ന് ലക്ഷം രൂപ വരെ 85% ശതമാനമാണ് ക്രഡിറ്റ് ലിമിറ്റ്.

4. കൊടാക് മഹീന്ദ്ര

കൊടാക് മഹീന്ദ്ര അക്വാ ഗോള്‍ഡ് കാര്‍ഡിലൂടെ പലിശയില്ലാതെ പണം പിന്‍വലിക്കാം. ഏറ്റവും കൂടിയ ക്രഡിറ്റ് ലിമിറ്റ് 12 ലക്ഷം വരെയാണ്.


5. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

18 വയസിനു മുകളിലുള്ള ആര്‍ക്കും 20,000 രൂപ കുറഞ്ഞ നിക്ഷേപത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ആസ്പയര്‍ ക്രഡിറ്റ് കാര്‍ഡ് നേടാം. ഡിപോസിറ്റ് തുകയുടെ 80% ആയിരിക്കും കൂടിയ ക്രഡിറ്റ് ലിമിറ്റ്.

ബോണസ് പണം നിക്ഷേപിക്കാന്‍ 7 വഴികള്‍ബോണസ് പണം നിക്ഷേപിക്കാന്‍ 7 വഴികള്‍

English summary

5 Top Banks Offering Credit Card Against Fixed Deposit

If you have fixed deposit in the bank, you can avail a credit card based on that. However, the maximum limit can vary between 60-85 per cent on fixed deposit amount.
Story first published: Saturday, April 30, 2016, 13:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X