അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങാം 6 രീതിയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം വാങ്ങാന്‍ ഏറ്റവും മംഗളകരമായ ദിവസം എന്ന് വിശ്വസിക്കപ്പെടുന്ന ദിവസമാണ് അക്ഷയ ത്രിതീയ.

സാങ്കേതിക വിദ്യ ഇത്രയ്ക്ക് പുരോഗമിച്ച് കാലത്ത് വെറുതെ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് അധികച്ചെലവുണ്ടാക്കും. സ്വര്‍ണം സൂക്ഷിക്കുന്നത് റിസ്‌കാണ് അതെ സമയം ലോക്കറിലാണെങ്കില്‍ അതിന് പലിശ നല്‍കേണ്ടി വരും.

ഇന്ത്യക്കാരുടെ സ്വര്‍ണഭ്രമം നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് ഒരുപാട് പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നിരുന്നു. ആദായനികുതി നിയമമനുസരിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ നികുതി നല്‍കണം.

സമീപകാലത്ത് വിലയിലുണ്ടായ വ്യതിയാനങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഐശ്വര്യദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ നന്‍മ വരുമെന്ന വിശ്വാസത്തിലാണെല്ലാവരും.

സോവറിന്‍ ഗോള്‍ഡ് ബോണ്ട്

സോവറിന്‍ ഗോള്‍ഡ് ബോണ്ട്

ഫിസിക്കല്‍ ഗോള്‍ഡിനു പകരം വാങ്ങാവുന്ന ഗവണ്‍മെന്റ് സെക്യൂരിറ്റികളാണ് ഈ ബോണ്ടുകള്‍.ഇന്ത്യന്‍ ഗവണ്‍മെന്റിനു വേണ്ടി റിസര്‍വ് ബാങ്കാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുക.

അശോക ചക്ര ഗോള്‍ഡ് കോയിന്‍

അശോക ചക്ര ഗോള്‍ഡ് കോയിന്‍

ഒരു വശത്ത് അശോക ചക്രവും മറ്റേ വശത്ത് മഹാത്മാ ഗാന്ധിയും മുദ്രണം ചെയ്ത ആദ്യത്തെ ദേശീയ ഗോള്‍ഡ് കോയിനാണ് അശോക ചക്ര ഗോള്‍ഡ് കോയിന്‍. 24 കാരറ്റ് സംശുദ്ധവും 999 ശുദ്ധവുമാണിത്.

ഗോള്‍ഡ് ഫ്യൂച്ചറുകള്‍

ഗോള്‍ഡ് ഫ്യൂച്ചറുകള്‍

എംസിഎക്‌സുകളിലൂടെ ആളുകള്‍ക്ക് ഗോള്‍ഡ് ഫ്യൂച്ചറുകളില്‍ നിക്ഷേപിക്കാം. ഷെയര്‍മാര്‍ക്കറ്റില്‍ ഷെയറുകള്‍ വാങ്ങുന്നതുപോലെത്തന്നെ ഗോള്‍ഡ് ഫ്യൂച്ചറുകള്‍ വാങ്ങാനാവും. ഒരു കാര്യമോര്‍ക്കണ്ടത് 3 മാസം കഴിഞ്ഞാല്‍ ഇത് എക്‌സപയേര്‍ഡാവും അതുകൊണ്ട് അതിനുമുന്‍പ് കരാര്‍ അവസാനിപ്പിക്കണം്.

ഗോള്‍ഡ് ഇടിഎഫ്

ഗോള്‍ഡ് ഇടിഎഫ്

ഓഹരികള്‍ വാങ്ങുന്നതുപോലെ ലിസ്റ്റ് ചെയ്ത എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ഗോള്‍ഡ് ഇടിഎഫുകള്‍ വാങ്ങാം.

ബാങ്കില്‍ നിന്നും ഗോള്‍ഡ് കോയിന്‍

ബാങ്കില്‍ നിന്നും ഗോള്‍ഡ് കോയിന്‍

കസ്റ്റമേഴ്‌സിന് ഗോള്‍ഡ് കോയിന്‍ നല്‍കുന്ന ബാങ്കുകളുണ്ട്. നിങ്ങല്‍ ഒരു പരിധിയില്‍ക്കൂടുതല്‍ സ്വര്‍ണം വാങ്ങുന്നുണ്ടെങ്കില്‍ പാന്‍ കാര്‍ഡ് കോപ്പി സമര്‍പ്പിക്കേണ്ടതായി വരും.

ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം

ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം

ഈ സ്‌കീം അനുസരിച്ച് ഒരാള്‍ക്ക് സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും രജിസ്റ്റര്‍ ചെയത സെന്ററുകളില്‍ നിക്ഷേപിച്ച് അതിന്മേല്‍ പലിശ നേടാനാവും. 995 സംശുദ്ധിയുള്ള 30 ഗ്രാം സ്വര്‍ണമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം.

Read in English:
English summary

6 Unique Ways To Buy Gold This Akshaya Tritiya

In the era of technology, there are different options available to buy and hold gold where the value is same as holding physical gold.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X