ബാങ്ക് നിക്ഷേപം പോലെ വിശ്വസ്തം ഈ 5 നിക്ഷേപങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങളെ എപ്പോഴും സുരക്ഷിതമായ നിക്ഷേപങ്ങളായാണ് കണക്കാക്കുന്നത്. പലിശനിരക്കുകള്‍ കുറഞ്ഞിട്ടും ആളുകള്‍ ബാങ്കുകളെത്തന്നെ ആശ്രയിക്കുന്നതിന് ഒരു കാരണം ഈ വിശ്വാസ്യതയാണ്.

ബാങ്ക് നിക്ഷേപങ്ങള്‍ പോലെ പണം ഭദ്രമായി നിക്ഷേപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ വേറെയും ഒരുപാടുണ്ട്. വളര്‍ച്ചാനിരക്ക് ഉറപ്പുനല്‍കുന്ന അഞ്ച് നിക്ഷേപങ്ങളിതാ

ടാക്സ് ഫ്രീ ബോണ്ടുകള്‍

ടാക്സ് ഫ്രീ ബോണ്ടുകള്‍

ഒട്ടുമിക്ക ടാക്സ് ഫ്രീ ബോണ്ടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെതാണ്. ഇഷ്യു ചെയ്യുമ്പോള്‍ വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നും ഇവ എപ്പോള്‍ വേണമെങ്കിലും വാങ്ങാം. ബാങ്ക് ഡിപ്പോസിറ്റിനു സമാനമായ വരുമാനം കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കോര്‍പ്പറേറ്റ് എന്‍സിഡി

കോര്‍പ്പറേറ്റ് എന്‍സിഡി

വന്‍കിട കമ്പനികളുടെ ബോണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് സുരക്ഷിതമാണ്. ഒരു നിശ്ചിത കാലത്തേക്കായിരിക്കും നിക്ഷേപം. കൃത്യമായ വരുമാനം ലഭിക്കുകയും ചെയ്യും.

പ്രതിമാസം വരുമാനം

പ്രതിമാസം വരുമാനം

ഡെബ്റ്റ് ഫണ്ടുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫണ്ടാണ് എംഐപി(മന്ത്ലി ഇന്‍കം പ്ലാന്‍). പരമാവധി 80 ശതമാനം മാത്രമാണ് സെക്യൂരിറ്റി ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത്. ബാക്കിയുള്ള 20 ശതമാനം ഓഹരികളിലാണ്. അതുകൊണ്ട് കൂടുതല്‍ വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ടുകള്‍

ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ടുകള്‍

ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ വരുമാനം കിട്ടും. ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും സുരക്ഷിതമായ കോര്‍പ്പറേറ്റ് ബോണ്ടുകളിലുമാണ് നിക്ഷേപം. ബാങ്ക് ഡിപ്പോസിറ്റിലെ ആദായത്തിനു നികുതി കൊടുക്കുന്നതു പോലെ ഇതിനും കൊടുക്കേണ്ടി വരും. എന്നാല്‍ ഇത് ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ രീതിയില്‍ തിരഞ്ഞെടുത്താല്‍ നികുതി കെണിയില്‍ നിന്നും രക്ഷപ്പെടാം.

പിപിഎഫ്, എസ്എസ്‌സി,എന്‍എസ് സി

പിപിഎഫ്, എസ്എസ്‌സി,എന്‍എസ് സി

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സംസ്ഥാന സര്‍ക്കാര്‍ ബോണ്ടുകള്‍, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നത് സുരക്ഷിതമാണ്. പക്ഷേ, നിശ്ചിത കാലാവധിയെത്തുമ്പോള്‍ മാത്രമേ പരിപൂര്‍ണമായും മെച്ചം ലഭിക്കൂ.

English summary

Five deposits which are safe and secure than bank deposits

People always choose risk free methods. There are many deposits which are safer than bank deposits.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X