ജൂണ്‍ 1 മുതല്‍ ജീവിതച്ചെലവ് കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കൃഷി കല്യാണ് സെസ് ജൂണ് ഒന്നു മുതല്‍ സേവന നികുതിക്കൊപ്പം നിലവില്‍ വരുകയാണ്.രാജ്യത്ത് മൊബൈല്‍, ഹോട്ടല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ വിലകൂടും. ഇതോടെ സെസ് അടക്കം സേവന നികുതി 15 ശതമാനമാകും.

കൃഷി മേഖലയുടെ പുനരുജ്ജീവന പദ്ധതികള്‍ നടപ്പാക്കാനും കൃഷിക്കാരുടെ ക്ഷേമത്തിനു പണം കണ്ടെത്താനുമാണു കൃഷി കല്യാണ്‍ സെസ് ഏര്‍പ്പെടുത്തിയത്.

അധിക ബാധ്യത ഉണ്ടാക്കുക ഇവയാണ്

വില കൂടിയ കാറുകള്‍ക്ക് ഇനിയും കൂടും

വില കൂടിയ കാറുകള്‍ക്ക് ഇനിയും കൂടും

പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഒരു ശതമാനം ആഡംബര നികുതി നല്‍കണം. കാറുകളുടെ എക്‌സ്-ഷോറൂം വിലയ്‌ക്കൊപ്പമാകും ഒരു ശതമാനം ആഡംബര നികുതി ഏര്‍പ്പെടുത്തുക.

യാത്രയും ഭക്ഷണവും ചിലവേറും

യാത്രയും ഭക്ഷണവും ചിലവേറും

സേവനനികുതി കൂടുന്നതോടെ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനും വിമാനയാത്രകള്‍ക്കും ട്രെയിന്‍ യാത്രകള്‍ക്കുമൊക്കെ ചെലവേറും.

ഫോണ്‍ബില്ലുകള്‍

ഫോണ്‍ബില്ലുകള്‍

ടെലികോം സേവനങ്ങള്‍ക്കും വില കൂടും. നികുതി വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്ന് കാണിച്ച് പല മൊബൈല്‍ സേവന ദാതാക്കളും ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങളയച്ച് തുടങ്ങിയിട്ടുണ്ട്.

സേവനങ്ങള്‍

സേവനങ്ങള്‍

ഭവന, വാഹന, വ്യക്തിഗത വായ്പകളുമായി ബന്ധപ്പെട്ട പ്രൊസസിങ് ഫീ, പ്രീ പേയ്മെന്റ് ഫീ, ലേറ്റ് ഫീ തുടങ്ങിയവ കൂടും.

English summary

Krishi Kalyan cess of 0.5% from Wednesday

The Krishi Kalyan Cess of 0.5 per cent on services imposed by Finance Minister Arun Jaitley comes into force from Wednesday.
Story first published: Tuesday, May 31, 2016, 16:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X